ലഖ്നൗ: (truevisionnews.com) കുറിയറായി അയച്ച ഐഫോൺ വിതരണം ചെയ്യാനെത്തിയ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ.
ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് ഭരത് സാഹു എന്ന കുറിയർ കമ്പനി ജീവനക്കാരനെ ഒരു സംഘം കൊലപ്പെടുത്തിയത്. സെപ്റ്റംബർ 23നായിരുന്നു സംഭവം.
ഇയാളെ കാണാതായെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം നഗരത്തിലെ കനാലിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.
പൊലീസ് പറയുന്നത് ഇങ്ങനെ...
1.5 ലക്ഷം രൂപ വിലയുള്ള ഐഫോണിന്റെ ഡെലിവറിക്കായാണ് സ്വകാര്യ കുറിയർ സ്ഥാപനത്തിലെ ജീവനക്കാരനായ ഭരത് സാഹു (30), നിഷാത്ഗഞ്ചിലെ ഗജനാൻ എന്നയാളുടെ താമസസ്ഥലത്തേക്ക് പോയത്.
എന്നാൽ ഇവിടെ വച്ച് ഗജനാനും സുഹൃത്തുക്കളും ചേർന്ന് ഭരതിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽകെട്ടി സമീപത്തെ ഇന്ദിരാ കനാലിൽ തള്ളിയ ശേഷം പ്രതികൾ ഒളിവിൽ പോയി.
പിന്നീട് സെപ്റ്റംബർ 25ന് ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കനാലിൽനിന്ന് കണ്ടെത്തിയത്.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ ഗജനാന്റെ സുഹൃത്ത് ആകാശിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ആകാശ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
#employee #who #came #deliver #iPhone #killed #one #person #arrested