#MVGovindan | അന്‍വറിന് പിന്നിൽ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും, കൂടെ ലീഗും കോൺഗ്രസും; ആരോപണവുമായി എം.വി ഗോവിന്ദൻ

#MVGovindan | അന്‍വറിന് പിന്നിൽ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും, കൂടെ ലീഗും കോൺഗ്രസും; ആരോപണവുമായി എം.വി ഗോവിന്ദൻ
Oct 1, 2024 12:55 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) പി.വി. അൻവറിന്റെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നത് എസ്‌.ഡി.പി.ഐ, ജമാഅത്ത് പ്രവർത്തകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ചുരുങ്ങിയ എണ്ണം പാർട്ടി അനുഭാവികൾ മാത്രമാണ് അൻവറിനൊപ്പമുള്ളത്. പരിപാടി പൊളിഞ്ഞതോടെ തൊണ്ടക്ക് സുഖമില്ലെന്ന് പറഞ്ഞ് പരിപാടി മാറ്റിവെക്കുകയാണെന്നും ഗോവിന്ദൻ പരിഹസിച്ചു.

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്‍റെ ഭാഗമായി പയ്യാമ്പലത്തു നടന്ന പരിപാടിയിലാണ് എം.വി. ഗോവിന്ദന്‍റെ പരാമർശം.

“അൻവർ ഒരു പൊതുയോഗം നടത്തി. ആരാണതിന്‍റെ പിന്നിലെന്ന് അത് പരിശോധിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും. രണ്ട് പ്രബലമായ വിഭാഗങ്ങളാണ് അതിൽ പങ്കെടുത്തത്. ഒന്ന് എസ്.ഡി.പി.ഐ ആണ്, മലപ്പുറത്ത് അതിന് ക്ഷാമമില്ലല്ലോ.

മറ്റൊന്ന് ജമാഅത്ത് ഇസ്‌ലാമിയാണ്. അതിനൊപ്പം ലീഗ്, കോൺഗ്രസ് പ്രവർത്തകരുമുണ്ട്. അതിനിടയിൽ പത്തോ മുപ്പതോ പേർ മാത്രമാണ് പാർട്ടിയുമായി ബന്ധമുള്ളവർ. ജമാത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടും മുസ്‌ലിം ലീഗും കോൺഗ്രസും ചേർന്ന അവിശുദ്ധ മുന്നണിയാണ് അൻവറിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്” -എം.വി. ഗോവിന്ദൻ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ സഖ്യം, ഇപ്പോൾ ഇടതുസർക്കാരിനും പാർട്ടിക്കുമെതിരെ പ്രവർത്തിക്കുകയാണെന്ന് ഗോവിന്ദൻ ആരോപിച്ചു. ഇന്നലെ കോഴിക്കോട് നടന്ന അൻവറിന്റെ പൊതുയോഗത്തിൽ മുന്നൂറ് പേരാണ് ഉണ്ടായിരുന്നത്.

ഈ കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ കണക്കുണ്ട്. ഇതിൽ ഒരാൾ മൂന്ന് വർഷം മുമ്പ് പാർട്ടിയിൽനിന്നും പുറത്താക്കിയ ഏരിയാ കമ്മിറ്റി അംഗമാണ്. മറ്റൊരാൾ സംഘടനയിൽനിന്നും പുറത്താക്കിയ ഡി.വൈ.എഫ്.ഐ പ്രവർത്തകനും. പാർട്ടി ബന്ധമുള്ള മറ്റാരും അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കോഴിക്കോട് നടത്തിയ പൊതുസമ്മേളനം പൊളിഞ്ഞതോടെ തൊണ്ടവേദനയായതിനാൽ ഇനി പൊതുസമ്മേളനങ്ങൾ ഇപ്പോഴില്ലെന്നാണ് അൻവർ പറയുന്നത്.

അൻവറിനേക്കാൾ വലിയ കരുത്തർ വെല്ലുവിളിച്ചിട്ടും ഒരു കുലുക്കവും സംഭവിക്കാത്ത പാർട്ടിയാണിതെന്ന് ഓർക്കണം. പാർട്ടിക്കെതിരെയുള്ള കടന്നാക്രമണങ്ങൾ സാമാന്യജനങ്ങളെ അണിനിരത്തി നേരിടുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

#SDPI #JamaateIslami #Anwar #along #League #Congress #MVGovindan #allegation

Next TV

Related Stories
#mdma |  കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ്  പിടിയിൽ

Oct 1, 2024 02:22 PM

#mdma | കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടക്കുന്നിൽ വെച്ച് നൈറ്റ് പട്രോളിങ്ങിനിടെയാണ് സാബിത്ത്...

Read More >>
#Drugcase | മയക്കുമരുന്നു കേസ്:  വടകര  സ്വദേശിക്ക്  10 വർഷം കഠിന തടവും പിഴയും

Oct 1, 2024 02:19 PM

#Drugcase | മയക്കുമരുന്നു കേസ്: വടകര സ്വദേശിക്ക് 10 വർഷം കഠിന തടവും പിഴയും

കോഴിക്കോട് അസി.എക്സൈസ് കമ്മീഷണർമാരായ എം.സുഗുണൻ, സുരേഷ് കെ.എസ് എന്നിവർ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം...

Read More >>
#accidentdeath | തലശ്ശേരിയിൽ വാഹനാപകടത്തിൽ  പരിക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Oct 1, 2024 02:01 PM

#accidentdeath | തലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അശ്വന്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

Read More >>
#CMOffice | മലപ്പുറത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല; ‘ദ ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 1, 2024 02:01 PM

#CMOffice | മലപ്പുറത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല; ‘ദ ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി മുമ്പ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതും...

Read More >>
#BJPleader | കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും; തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന

Oct 1, 2024 01:28 PM

#BJPleader | കോടിയേരി പ്രതിമ അനാച്ഛാദനത്തിന് ബിജെപി നേതാവും; തീരുമാനത്തില്‍ ബിജെപി നേതൃത്വത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന

പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാന്‍...

Read More >>
#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി

Oct 1, 2024 01:20 PM

#PSasi | എന്നെ എന്തിനാണ് ആക്രമിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല - പി ശശി

സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട്...

Read More >>
Top Stories