#landslide | കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു

#landslide | കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു
Oct 1, 2024 09:56 AM | By Susmitha Surendran

ഊട്ടി: (truevisionnews.com) കൂനൂരിൽ കനത്തമഴയിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മലയാളി അധ്യാപിക മരിച്ചു.

പാലക്കാട് രാമശ്ശേരി സ്വദേശിനിയും കൂനൂരിൽ സ്വകാര്യ സ്കൂൾ അധ്യാപികയുമായ ജയലക്ഷ്മി (42) ആണ് മരിച്ചത്. കൂനൂർ കൃഷ്ണപുരത്തെ രവീന്ദ്രനാഥിന്റെ ഭാര്യയാണ്.

ഞായറാഴ്ച രാത്രി കൂനൂരിൽ കനത്തമഴ പെയ്തിരുന്നു. ഇതേത്തുടർന്ന് രാത്രി പത്തു മണിയോടെ രവീന്ദ്രനാഥിന്റെ വീട്ടിൽ വെള്ളംകയറാൻ തുടങ്ങി.

ജയലക്ഷ്മി വീട്ടിനുള്ളിലെ വെള്ളം പുറത്തേക്ക് കളയാൻ ശ്രമിക്കുമ്പോൾ മുന്നിലുള്ള മൺതിട്ട ഇടിഞ്ഞു വിഴുകയായിരുന്നു. ജയലക്ഷ്മി ഉള്ളിലകപ്പെട്ടു.

അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകൾ ശ്രമിച്ച് ജയലക്ഷ്മിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. വീട്ടിനുള്ളിൽ അകപ്പെട്ട രവീന്ദ്രനാഥിനെയും രണ്ട് കുട്ടികളെയും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുറത്തേക്കെത്തിച്ചു.

ഇവർക്ക് കാര്യമായ പരിക്കുകളില്ല. കാർത്തിക ബാലന്റെയും പത്മജ റാണിയുടെയും മകളാണ് ജയലക്ഷ്മി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, കതിർവേലു (ഇരുവരും ബെംഗളൂരു).

സംസ്കാരം ഊട്ടിയിൽ നടത്തി. തമിഴ്നാട് നിയമസഭ ചീഫ് വിപ്പ് കെ. രാമചന്ദ്രൻ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. ജയലക്ഷ്മിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാരിന്റെ ധനസഹായമായി നാലു ലക്ഷം രൂപ കൈമാറി.

#Coonoor #Malayali #teacher #died #after #her #house #collapsed #due #heavy #rain.

Next TV

Related Stories
#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

Nov 26, 2024 09:44 PM

#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയിൽ കഴിഞ്ഞു. ഇന്ന് രാവിലെയാണ് അപ്പാർട്മെന്റിൽ നിന്ന്...

Read More >>
#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

Nov 26, 2024 02:39 PM

#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ...

Read More >>
#accident |  പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

Nov 26, 2024 02:20 PM

#accident | പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ...

Read More >>
#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Nov 26, 2024 02:10 PM

#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഇത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്...

Read More >>
#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ',   24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

Nov 26, 2024 01:26 PM

#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ', 24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

ബെം​ഗളൂരു നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ...

Read More >>
#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

Nov 26, 2024 12:58 PM

#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം...

Read More >>
Top Stories