#arjunmission | ഡിഎൻഎ പരിശോധന ഒഴിവാക്കും; മൃതദേഹം അര്‍ജുന്‍റെ ബന്ധുക്കള്‍ക്ക് കൈമാറും

#arjunmission |  ഡിഎൻഎ പരിശോധന ഒഴിവാക്കും; മൃതദേഹം അര്‍ജുന്‍റെ ബന്ധുക്കള്‍ക്ക് കൈമാറും
Sep 25, 2024 05:50 PM | By Athira V

ബെംഗ്ളൂരു: ( www.truevisionnews.com  )അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ട് നൽകാൻ കാർവാർ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം.

ഡിഎൻ എ സാമ്പിൾ എടുത്ത ശേഷം മൃതദേഹം വിട്ട് നൽകാനാണ് തീരുമാനം. 72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്.

മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.

നേരത്തെ ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് അർജുന്റെ ലോറി സ്ഥലത്തുണ്ടായിരുന്നുവെന്നും ലോറിയിലെ ക്യാബിനിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്നും സ്ഥിരീകരിച്ചത്. ഈ സാക്ഷി മൊഴി അടിസ്ഥാനമാക്കിയാണ് ഡിഎൻഎ ടെസ്റ്റ് ഇല്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്.

അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ലോറിയടക്കം കണ്ടെത്തിയത്.

ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

#Avoid #DNA #testing #body #will #be #handed #over#Arjun's #relatives

Next TV

Related Stories
#Arjunmission | അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടർ; ശേഷം മൃതദേഹം വിട്ട് നൽകും

Sep 25, 2024 07:03 PM

#Arjunmission | അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടർ; ശേഷം മൃതദേഹം വിട്ട് നൽകും

ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു...

Read More >>
#arjunmission | 'ഇട്ടേച്ച് പോകാന്‍ തോന്നിയില്ല, ഞാന്‍ ആദ്യമേ പറയുന്നുണ്ട് വണ്ടിയില്‍ അവനുണ്ടെന്ന്'....; വൈകാരികമായി മനാഫ്

Sep 25, 2024 05:00 PM

#arjunmission | 'ഇട്ടേച്ച് പോകാന്‍ തോന്നിയില്ല, ഞാന്‍ ആദ്യമേ പറയുന്നുണ്ട് വണ്ടിയില്‍ അവനുണ്ടെന്ന്'....; വൈകാരികമായി മനാഫ്

കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം...

Read More >>
#arjunmission | ജീർണിച്ച നിലയിൽ; അർജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു

Sep 25, 2024 03:47 PM

#arjunmission | ജീർണിച്ച നിലയിൽ; അർജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു

എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം...

Read More >>
#abortion | വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടു, 24കാരിക്ക് ദാരുണാന്ത്യം; ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ

Sep 25, 2024 10:41 AM

#abortion | വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടു, 24കാരിക്ക് ദാരുണാന്ത്യം; ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ

ക്രൂരകുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി. ഭര്‍തൃമാതാവിനെയും കേസിൽ പ്രതി...

Read More >>
Top Stories