ഷിരൂർ: ( www.truevisionnews.com )അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫ്. തിരച്ചിൽ നടക്കുന്നിടത്തുനിന്നാണ് മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ലോറി നമ്മുടേതാണെന്നും ലോറിക്കുള്ളില്‍ അര്‍ജുന്റെ മൃതദേഹമുണ്ടെന്നും മനാഫ് പറഞ്ഞിരുന്നു.
കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്.
'പലരും ഇട്ടേച്ച് പോയി. ഇട്ടേച്ച് പോകാന്‍ തോന്നിയില്ല. പോയിട്ടുമില്ല. ഞാന്‍ ആദ്യമേ പറയുന്നുണ്ട് വണ്ടിയില്‍ അവനുണ്ടെന്ന്. അതിപ്പോള്‍ എന്തായാലും ശരിയായില്ലേ'- മനാഫ് പറഞ്ഞു.
അവന്റെ അച്ഛന് കൊടുത്ത ഒരു വാക്കുണ്ട്. കൊണ്ടുവരുമെന്ന്. ജീവനോടെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചത്. അത് കഴിഞ്ഞില്ല. അച്ഛനോടാണ് എനിക്ക് പറയാനുള്ളത്. മകനെ വീട്ടിലെത്തിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇങ്ങനെയെങ്കിലും എത്തിച്ചു- മനാഫ് വൈകാരികമായി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഡ്രഡ്ജിങ്ങിൽ കണ്ടെത്തിയ വസ്തുക്കൾ അർജുന്റെ ലോറിയുടെ ഭാഗങ്ങളല്ലെന്ന് മനാഫ് വ്യക്തമാക്കിയിരുന്നു. തിരച്ചിലിൽ കണ്ടെത്തിയ വസ്തുക്കൾ പരിശോധിച്ചശേഷമാണ് മനാഫ് പ്രതികരിച്ചത്.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ ഇടക്കാലത്ത് അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു.
ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്‌നം. പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാരാണ് വഹിക്കുക.
#'I #didn't #feel #like #going #I'm #already #saying #that #he #is #in #lorry #Emotionally #manaf