#arjunmission | 'അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു, പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം' -സഹോദരി ഭർത്താവ് ജിതിൻ

#arjunmission | 'അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു, പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനം' -സഹോദരി ഭർത്താവ് ജിതിൻ
Sep 25, 2024 03:26 PM | By Athira V

ഷിരൂര്‍: ( www.truevisionnews.com )അർജുന്റെ ലോറി കണ്ടെത്തിയത്തിൽ പ്രതികരണവുമായി അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ.  'എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു.

അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതുമുതൽ ജിതിൻ ഷിരൂരിൽ ഉണ്ട്.

‘‘അർജുൻ തിരിച്ചുവരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷെ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനമെന്ന് ജിതിൻ പറഞ്ഞു.

ക്യാബിന്‍ പുറത്തെടുക്കുന്ന സമയത്ത് കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത് ഉണ്ടായിരുന്നു.

ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്.

ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്.

അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്.

പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു

ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്.

#I #was #sure #that #Arjun #would #not #come #back #but #important #thing #was #find #some #remnants #Sister's #husband #Jithin

Next TV

Related Stories
#arjunmission |  ഡിഎൻഎ പരിശോധന ഒഴിവാക്കും; മൃതദേഹം അര്‍ജുന്‍റെ ബന്ധുക്കള്‍ക്ക് കൈമാറും

Sep 25, 2024 05:50 PM

#arjunmission | ഡിഎൻഎ പരിശോധന ഒഴിവാക്കും; മൃതദേഹം അര്‍ജുന്‍റെ ബന്ധുക്കള്‍ക്ക് കൈമാറും

ഡിഎൻ എ സാമ്പിൾ എടുത്ത ശേഷം മൃതദേഹം വിട്ട് നൽകാനാണ്...

Read More >>
#arjunmission | 'ഇട്ടേച്ച് പോകാന്‍ തോന്നിയില്ല, ഞാന്‍ ആദ്യമേ പറയുന്നുണ്ട് വണ്ടിയില്‍ അവനുണ്ടെന്ന്'....; വൈകാരികമായി മനാഫ്

Sep 25, 2024 05:00 PM

#arjunmission | 'ഇട്ടേച്ച് പോകാന്‍ തോന്നിയില്ല, ഞാന്‍ ആദ്യമേ പറയുന്നുണ്ട് വണ്ടിയില്‍ അവനുണ്ടെന്ന്'....; വൈകാരികമായി മനാഫ്

കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം...

Read More >>
#arjunmission | ജീർണിച്ച നിലയിൽ; അർജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു

Sep 25, 2024 03:47 PM

#arjunmission | ജീർണിച്ച നിലയിൽ; അർജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു

എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം...

Read More >>
#abortion | വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടു, 24കാരിക്ക് ദാരുണാന്ത്യം; ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ

Sep 25, 2024 10:41 AM

#abortion | വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടു, 24കാരിക്ക് ദാരുണാന്ത്യം; ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ

ക്രൂരകുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി. ഭര്‍തൃമാതാവിനെയും കേസിൽ പ്രതി...

Read More >>
#accident | ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ അപകടം; ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് ദാരുണാന്ത്യം

Sep 25, 2024 08:26 AM

#accident | ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ അപകടം; ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് ദാരുണാന്ത്യം

രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ...

Read More >>
Top Stories