#pvanvar | എ.എഡിജിപിയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് പിവി അന്‍വര്‍ എം എല്‍ എ

#pvanvar | എ.എഡിജിപിയെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട്  പിവി അന്‍വര്‍ എം എല്‍ എ
Sep 25, 2024 08:34 PM | By ADITHYA. NP

(www.truevisionnews.com) ആര്‍എസ്എസ് – എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണം 2024ലെ ഏറ്റവും വലിയ തമാശയെന്ന് പിവി അന്‍വര്‍ എം എല്‍ എ. എഡിജിപിയെ പിരിച്ചു വിടണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു.

ഹെഡ്മാഷിനെതിരെയുള്ള പരാതി പ്യൂണ്‍ അന്വേഷിച്ച് , ഹെഡ്മാഷിന് തന്നെ റിപ്പോര്‍ട്ട് നല്‍കുന്നത് പോലെയാണ് പൂരം കലക്കിയ വിഷയത്തിലെ അന്വേഷണമെന്നും പിവി അന്‍വര്‍ പറഞ്ഞു.

ഒരുവട്ടം അല്ല 10000 വട്ടം ആര്‍എസ്എസുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇത് ആര്‍ക്കാണ് മനസ്സിലാകാത്തത്. സൂര്യന്‍ കത്തി നില്‍ക്കുന്നതുപോലെ അത് വ്യക്തമാണ്.

പിന്നെ എന്തിനാണ് അന്വേഷണം? മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമയമെടുക്കുമായിരിക്കും – അന്‍വര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവനയ്ക്കില്ല എന്നൊരു തീരുമാനം അന്‍വര്‍ അറിയിച്ചിരുന്നു.

ഈ തീരുമാനം തിരുത്തിക്കൊണ്ടാണ് ഇന്ന് വീണ്ടും പരസ്യ പ്രസ്താവനയുമായി അന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്.

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ഡിജിപിയോട് അന്വേഷിക്കാനാണ് നിര്‍ദേശം . ആര്‍എസ്എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് നല്‍കി. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമാണ് നോട്ടീസ് നല്‍കിയത്.

എഡിജിപിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ദത്താത്രേയ ഹൊസബളെ – എ ഡി ജി പി കുടിക്കാഴ്ചയിലെ സാക്ഷിയെന്ന നിലയിലാണ് ആര്‍എസ്എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്.

പോലീസ് തലപ്പത്തെ രണ്ടാമന്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

#PV #Anwar #MLA #demanding #dismissal #ADGP

Next TV

Related Stories
#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ

Sep 25, 2024 10:28 PM

#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ

മാനസിക വെല്ലുവിളി നേരിടുന്ന രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി കൂടിയായ പെൺകുട്ടിയാണ് അതിക്രൂരമായ ബലാത്സംഗത്തിന്...

Read More >>
#arrest | കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

Sep 25, 2024 10:18 PM

#arrest | കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നാല് ഗ്രാമോളം എം ഡി എം എയുമായി താണയിൽ വച്ചാണ് പ്രതികളെ...

Read More >>
#CoconutRate | പൊന്നോടൊപ്പം തേങ്ങയും; വില ഉയർന്നതിൽ നാളീകേരത്തിൻ്റെ നാട്ടിൽ പുത്തനുണർവ്

Sep 25, 2024 10:09 PM

#CoconutRate | പൊന്നോടൊപ്പം തേങ്ങയും; വില ഉയർന്നതിൽ നാളീകേരത്തിൻ്റെ നാട്ടിൽ പുത്തനുണർവ്

ഏറ്റവുംകൂടുതൽ തേങ്ങ ലഭിക്കാറുള്ള കുംഭമാസക്കാലത്തും പഴയകാലത്തെക്കാൾ കാൽഭാഗത്തോളം തേങ്ങ കുറഞ്ഞു. തെങ്ങിന്റെ കറയൊലിപ്പും മച്ചിങ്ങ കൊഴിയലും...

Read More >>
#PinarayiVijayan | സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു, ഷിരൂർ ദൗത്യത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

Sep 25, 2024 10:04 PM

#PinarayiVijayan | സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു, ഷിരൂർ ദൗത്യത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ കത്തില്‍...

Read More >>
##MMLawrence | മക്കളുടെ വാദങ്ങൾ കേട്ടു; എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും; തീരുമാനം കളമശേരി മെഡി. കോളേജ് ഉപദേശക സമിതിയുടേത്

Sep 25, 2024 09:53 PM

##MMLawrence | മക്കളുടെ വാദങ്ങൾ കേട്ടു; എംഎം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകും; തീരുമാനം കളമശേരി മെഡി. കോളേജ് ഉപദേശക സമിതിയുടേത്

എംഎം ലോറൻസിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യവും വ്യക്തവും വിശ്വാസ യോഗ്യവുമായ സാക്ഷി മൊഴി ഉണ്ടായിരുന്നുവെന്ന് കളമശേരി മെഡിക്കല്‍...

Read More >>
Top Stories










News from Regional Network