#abortion | വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടു, 24കാരിക്ക് ദാരുണാന്ത്യം; ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ

#abortion | വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്തി ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടു, 24കാരിക്ക് ദാരുണാന്ത്യം; ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിൽ
Sep 25, 2024 10:41 AM | By Athira V

പൂണെ: ( www.truevisionnews.com  ) വീട്ടിൽവച്ച് ഗർഭച്ഛിദ്രത്തിന് വിധേയയായ 24കാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പൂണെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ക്രൂരകുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഭർത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി. ഭര്‍തൃമാതാവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

ഗർഭച്ഛിദ്രം വഴി പുറത്തെടുത്ത നാലുമാസം പ്രായമായ ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറും നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

2017ൽ പ്രതിയെ വിവാഹം കഴിച്ച യുവതിക്ക് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുമുണ്ട്. മൂന്നാം തവണ യുവതി ഗർഭിണിയായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടിയാണെന്ന് കുടുംബം സ്ഥിരീകരിച്ചു.

തുടർന്നാണ് വീട്ടിൽവച്ച് ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ചത്. ഗർഭച്ഛിദ്രത്തിന് പിന്നാലെ രക്തസ്രാവത്തെ തുടർന്ന് യുവതിയുടെ നില വഷളായി. അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ യുവതി മരിച്ചെന്ന് ഇന്ദാപൂർ പൊലീസ് അറിയിച്ചു.

കൃഷിസ്ഥലത്ത് നിന്ന് കണ്ടെടുത്ത ഭ്രൂണം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. യുവതിയുടെ സഹോദരന്‍റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും വിശദമായ അന്വേഷണമാണ് നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.

#Abortion #performed #home #fetus #buried #farm #tragic #end #24 #year #old #Husband #father #in #law #arrested

Next TV

Related Stories
#accident | ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ അപകടം; ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് ദാരുണാന്ത്യം

Sep 25, 2024 08:26 AM

#accident | ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ അപകടം; ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് ദാരുണാന്ത്യം

രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ...

Read More >>
#truckcollision | ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം; മൂന്ന് പേർക്ക് പരിക്ക്

Sep 24, 2024 10:33 PM

#truckcollision | ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് മരണം; മൂന്ന് പേർക്ക് പരിക്ക്

അഞ്ച് പേർ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. രണ്ട് പേർ ആശുപത്രിയിൽ എത്തിയ ശേഷം...

Read More >>
#AnnieRaja | 'സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ'; എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആനി രാജ

Sep 24, 2024 09:21 PM

#AnnieRaja | 'സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ'; എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആനി രാജ

ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി...

Read More >>
#murder | പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിച്ച് പോലീസ്

Sep 24, 2024 09:16 PM

#murder | പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ചുരുളഴിച്ച് പോലീസ്

സുഹൃത്തായ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ സിമന്റ് ഉപയോഗിച്ച് മറവുചെയ്യുകയുമായിരുന്നെന്ന്...

Read More >>
#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

Sep 24, 2024 07:17 PM

#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

അടുത്തിടെയാണ് തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികതകൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്....

Read More >>
Top Stories