#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി
Sep 24, 2024 04:31 PM | By Athira V

ലഖ്നൗ: ( www.truevisionnews.com  )സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി.

കാറിലെത്തിയ രണ്ടംഗ സംഘം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക് പിടിച്ചുകയറ്റുകയും കൃഷ്ണ നഗർ മേഖലയിലെ ഒരു ഹോട്ടൽ മുറിയിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു.

ഡാനിഷ്, അമീൻ എന്നിവരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ സമീപം വാഹനം നിർത്തിയ സംഘം ബാഗ് തട്ടിയെടുത്ത ശേഷം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക് കയറ്റുകയായിരുന്നു.

ഹോട്ടൽ മുറിയിൽ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം പ്രതികൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി. സംഭവം പുറത്ത് പറഞ്ഞാൽ ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റി വീടിന് സമീപത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടർന്ന് ഈ വിവരം പെൺകുട്ടി പിതാവിനെ അറിയിക്കുകയും സരോജിനി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.

പീഡനം നടന്നതായി പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ലഖ്നൗ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ കേശവ് കുമാർ അറിയിച്ചു.

#Complaint #14 #year #old #girl #who #going #school #kidnapped #gang #raped

Next TV

Related Stories
#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Sep 24, 2024 04:36 PM

#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ...

Read More >>
#rapecase | 'അമ്മ തനിക്കൊപ്പം ഭാര്യയായി താമസിക്കട്ടേ', അമ്മയെ ബലാത്സംഗം ചെയ്ത് 36കാരനായ മകൻ, ജീവപര്യന്തം

Sep 24, 2024 04:23 PM

#rapecase | 'അമ്മ തനിക്കൊപ്പം ഭാര്യയായി താമസിക്കട്ടേ', അമ്മയെ ബലാത്സംഗം ചെയ്ത് 36കാരനായ മകൻ, ജീവപര്യന്തം

തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് വരുൺ മോഹിത് നിഗം കേസിൽ വിധി...

Read More >>
#tirupatiladdu | തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന് യുവതി, ആരോപണം തള്ളി ക്ഷേത്രം അധികൃതർ

Sep 24, 2024 03:14 PM

#tirupatiladdu | തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന് യുവതി, ആരോപണം തള്ളി ക്ഷേത്രം അധികൃതർ

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി നൽകിയ ലഡുവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ പുകയില കണ്ടെത്തിയെന്നായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിനിയായ...

Read More >>
#deceased | മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതൻ

Sep 24, 2024 02:50 PM

#deceased | മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതൻ

മുട്ടുന്നത് താൻ കേട്ടിരുന്നുവെന്നും കൈകാലുകൾ അനക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നെന്നുമാണ് രാകേഷ് പിന്നീട്...

Read More >>
#Shuhaibmurdercase | ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രിംകോടതി തള്ളി

Sep 24, 2024 02:04 PM

#Shuhaibmurdercase | ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രിംകോടതി തള്ളി

തുടര്‍ന്നാണ് വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശം...

Read More >>
Top Stories