#drunkwoman | മദ്യപിച്ച് വിമാനത്തിൽ അലറി വിളിച്ച് യുവതി; നിലവിളി നിർത്തിയില്ല, ഒടുവിൽ ജീവനക്കാരുടെ കടുംകൈ

#drunkwoman | മദ്യപിച്ച് വിമാനത്തിൽ അലറി വിളിച്ച് യുവതി; നിലവിളി നിർത്തിയില്ല, ഒടുവിൽ ജീവനക്കാരുടെ കടുംകൈ
Sep 24, 2024 04:17 PM | By VIPIN P V

ബ്രസീലിയ: (truevisionnews.com) മദ്യപിച്ച് വിമാനത്തില്‍ പരിഭ്രാന്തി പടര്‍ത്തി യുവതി. ബ്രസീലിയന്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്. ബ്രസീലിലെ റെസിഫില്‍ നിന്ന് പുറപ്പെട്ട അസുല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്.

വിമാനത്തിന് തീപിടിച്ചെന്നാണ് യുവതി അലറിവിളിച്ചത്. തീപിടിച്ചെന്ന് യുവതി ആവര്‍ത്തിച്ച് നിലവിളിച്ചതോടെ യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തിയിലായി.

യുവതി മദ്യലഹരിയില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ ശാന്തയാക്കാന്‍ കഴിയാതെ വന്നതോടെ ജീവനക്കാര്‍ക്ക് ഇവര്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാത്ത വിധം കൈകെട്ടി ഇരുത്തേണ്ടി വന്നു.

തുടര്‍ന്നും സീറ്റിലിരുന്ന് യുവതി അലറിവിളിക്കുകയായിരുന്നു, ഒടുവില്‍ മൂന്ന് മണിക്കൂറിന് ശേഷം വിമാനം വിറാകോപോസ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാരിയെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിന് ശേഷം അസുല്‍ എയര്‍ലൈന്‍സ് സംഭവത്തില്‍ പ്രതികരിച്ച് പ്രസ്താവന ഇറക്കിയിരുന്നു. അച്ചടക്കമില്ലാത്ത ഒരു യാത്രക്കാരി വിമാനത്തില്‍ മറ്റ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്ഡ പാലിക്കുന്ന എയര്‍ലൈന്‍ തങ്ങളുടെ ജീവനക്കാര്‍ക്കായി കൃത്യമായ ഇടവേളകളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും ഇത്തരം യാത്രക്കാരെയും സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കാറുണ്ടെന്നും കമ്പനി വ്യക്തമാക്കി.

#Woman #shouts #drunk #flight #screams #stop #finally #staff #hand

Next TV

Related Stories
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories