#Shuhaibmurdercase | ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രിംകോടതി തള്ളി

#Shuhaibmurdercase | ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രിംകോടതി തള്ളി
Sep 24, 2024 02:04 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി മുഹമ്മദ്, എസ്.പി റസിയ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

അതേസമയം കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍, നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്തിമ അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ ഫയല്‍ ചെയ്തു.

അതിനാല്‍ സി.ബി.ഐ. അന്വേഷണം എന്ന ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണം സി.ബി.ഐക്കു വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസിലെ ചില പ്രതികള്‍ക്ക് സി.പി.എമ്മുമായുള്ള അടുത്തബന്ധത്തെ കുറിച്ച് കേരള പോലീസ് അന്വേഷണം നടത്തിയില്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബുവും ചൂണ്ടിക്കാട്ടി.

കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവര്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും അഭിഭാഷകര്‍ വാദിച്ചു.

തുടര്‍ന്നാണ് വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവരാണ് ഹാജരായത്. സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് ആയിരുന്നതിനാലാണ് വിചാരണ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ ആരംഭിക്കാത്തതെന്ന് ഇരുവരും കോടതിയില്‍ ചൂണ്ടിക്കാട്ടി.

#No #CBI #probe #Shuhaibmurdercase #SupremeCourt #rejected #petition #parents

Next TV

Related Stories
#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

Sep 24, 2024 07:17 PM

#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

അടുത്തിടെയാണ് തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികതകൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്....

Read More >>
#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Sep 24, 2024 04:36 PM

#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ...

Read More >>
#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

Sep 24, 2024 04:31 PM

#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ സമീപം വാഹനം നിർത്തിയ സംഘം ബാഗ് തട്ടിയെടുത്ത ശേഷം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക്...

Read More >>
#rapecase | 'അമ്മ തനിക്കൊപ്പം ഭാര്യയായി താമസിക്കട്ടേ', അമ്മയെ ബലാത്സംഗം ചെയ്ത് 36കാരനായ മകൻ, ജീവപര്യന്തം

Sep 24, 2024 04:23 PM

#rapecase | 'അമ്മ തനിക്കൊപ്പം ഭാര്യയായി താമസിക്കട്ടേ', അമ്മയെ ബലാത്സംഗം ചെയ്ത് 36കാരനായ മകൻ, ജീവപര്യന്തം

തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് വരുൺ മോഹിത് നിഗം കേസിൽ വിധി...

Read More >>
#tirupatiladdu | തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന് യുവതി, ആരോപണം തള്ളി ക്ഷേത്രം അധികൃതർ

Sep 24, 2024 03:14 PM

#tirupatiladdu | തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന് യുവതി, ആരോപണം തള്ളി ക്ഷേത്രം അധികൃതർ

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി നൽകിയ ലഡുവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ പുകയില കണ്ടെത്തിയെന്നായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിനിയായ...

Read More >>
Top Stories