#archanadeath | 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം; ബന്ധുവിനായി കരൾ ദാനം ചെയ്ത യുവതി അണുബാധമൂലം മരിച്ചു

#archanadeath | 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം; ബന്ധുവിനായി കരൾ ദാനം ചെയ്ത യുവതി അണുബാധമൂലം  മരിച്ചു
Sep 24, 2024 04:50 PM | By Athira V

ബംഗളൂരു: ( www.truevisionnews.com ) ഭർത്താവിന്‍റെ ബന്ധുവിനായി കരൾ പകുത്ത് നൽകിയതിന് പിന്നാലെ അണുബാധ കാരണം യുവതിക്ക് ദാരുണാന്ത്യം. 33 കാരിയായ അർച്ചന കാമത്ത് ആണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും പിന്നീട് അര്‍ച്ചനയുടെ ആരോഗ്യ നില മോശമാവുകയായിരുന്നു. സെപ്തംബർ നാലിനാണ് അര്‍ച്ചന കരൾ ദാന ശസ്ത്രക്രിയക്ക് വിധേയയായത്. ഏഴ് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി.

എന്നാല്‍, പിന്നീട് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധ കാരണമാണ് യുവതി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

തിങ്കളാഴ്‌ച കുന്ദാപുരിൽ അര്‍ച്ചനയുടെ സംസ്കാര ചടങ്ങുകൾ നടന്നു. ചാർട്ടേഡ് അക്കൗണ്ടന്‍റാണ് അര്‍ച്ചയുടെ ഭര്‍ത്താവ്. നാല് വയസുള്ള മകനുണ്ട്. ഭര്‍ത്താവിന്‍റെ അമ്മയുടെ സഹോദരിക്ക് വേണ്ടിയാണ് അര്‍ച്ചന കരൾ ദാനം ചെയ്തത്.

ഒരു ദാതാവിനായി കുടുംബം 18 മാസത്തേലേറെയായി തിരച്ചിൽ നടത്തുകയായിരുന്നു. തുടര്‍ന്നാണ് അര്‍ച്ചന സഹായിക്കാനായി തയാറായത്. അര്‍ച്ചയുടെ വിയോഗത്തില്‍ ഒരു നാടാകെ തേങ്ങുകയാണ്.

#Family #devastated #death #33 #year #old #Woman #who #donated #liver #her #relative #dies #infection

Next TV

Related Stories
#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

Sep 24, 2024 07:17 PM

#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

അടുത്തിടെയാണ് തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികതകൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്....

Read More >>
#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Sep 24, 2024 04:36 PM

#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ...

Read More >>
#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

Sep 24, 2024 04:31 PM

#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ സമീപം വാഹനം നിർത്തിയ സംഘം ബാഗ് തട്ടിയെടുത്ത ശേഷം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക്...

Read More >>
#rapecase | 'അമ്മ തനിക്കൊപ്പം ഭാര്യയായി താമസിക്കട്ടേ', അമ്മയെ ബലാത്സംഗം ചെയ്ത് 36കാരനായ മകൻ, ജീവപര്യന്തം

Sep 24, 2024 04:23 PM

#rapecase | 'അമ്മ തനിക്കൊപ്പം ഭാര്യയായി താമസിക്കട്ടേ', അമ്മയെ ബലാത്സംഗം ചെയ്ത് 36കാരനായ മകൻ, ജീവപര്യന്തം

തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് വരുൺ മോഹിത് നിഗം കേസിൽ വിധി...

Read More >>
#tirupatiladdu | തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന് യുവതി, ആരോപണം തള്ളി ക്ഷേത്രം അധികൃതർ

Sep 24, 2024 03:14 PM

#tirupatiladdu | തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന് യുവതി, ആരോപണം തള്ളി ക്ഷേത്രം അധികൃതർ

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി നൽകിയ ലഡുവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ പുകയില കണ്ടെത്തിയെന്നായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിനിയായ...

Read More >>
#deceased | മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതൻ

Sep 24, 2024 02:50 PM

#deceased | മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതൻ

മുട്ടുന്നത് താൻ കേട്ടിരുന്നുവെന്നും കൈകാലുകൾ അനക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നെന്നുമാണ് രാകേഷ് പിന്നീട്...

Read More >>
Top Stories