#tirupatiladdu | തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന് യുവതി, ആരോപണം തള്ളി ക്ഷേത്രം അധികൃതർ

#tirupatiladdu | തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന് യുവതി, ആരോപണം തള്ളി ക്ഷേത്രം അധികൃതർ
Sep 24, 2024 03:14 PM | By Susmitha Surendran

ഹൈദരാബാദ്: (truevisionnews.com ) തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി നൽകിയ ലഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്ന് യുവതി.

ആരോപണം തള്ളി ക്ഷേത്രം അധികൃതർ. ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി നൽകിയ ലഡുവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ പുകയില കണ്ടെത്തിയെന്നായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതിയുടെ ആരോപണം.

ഇക്കഴിഞ്ഞ 19ന് അവർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും, പ്രസാദമായി ലഭിച്ച ലഡ്ഡുവിൽ പുകയില കഷ്ണങ്ങൾ കണ്ടെത്തിയെന്നായിരുന്നു ഖമ്മം ജില്ലക്കാരിയായ ദോന്തു പത്മാവതിയുടെ ആരോപണം.

പ്രസാദം കുടുംബക്കാർക്കും അയൽക്കാർക്കും പങ്കിടുന്നതിനിടയിലാണ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ പുകയില ക​ണ്ടെത്തിയതെന്നവർ പറഞ്ഞു.

ഞാൻ ലഡ്ഡു വിതരണം ചെയ്യാൻ ഒരുങ്ങുമ്പോഴാണ് ഒരു ചെറിയ പേപ്പറിൽ പൊതിഞ്ഞ പുകയില കഷണങ്ങൾ കണ്ടത്. പ്രസാദം പവിത്രമായിരിക്കണം, ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഹൃദയഭേദകമാണെന്നും അവർ പറഞ്ഞു.

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പു​ണ്ടെന്നാരോപണം ഉയർന്നതിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

എന്നാൽ, തിരുമല തിരുപ്പതി ദേവസ്ഥാനം ലഡ്ഡുവിൽ പുകയില അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തിനെതിരെ അധികൃതർ രംഗത്തെത്തി.

തിരുമലയിലെ ലഡ്ഡു അതീവ ഭക്തിയോടെ തയ്യാറാക്കുന്നതാണെന്നും കർശനമായ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചാണ് ഇവയുണ്ടാക്കുന്നതെന്നും ദേവസ്വം അധികൃതർ അറിയിച്ചു..

#temple #authorities #denied #woman's #allegation #she #found #pieces #tobacco #laddu #Tirupati #temple

Next TV

Related Stories
#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

Sep 24, 2024 07:17 PM

#hiddencamera | ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചു, യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യം പകർത്തി, അറസ്റ്റ്

അടുത്തിടെയാണ് തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികതകൾ യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്....

Read More >>
#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Sep 24, 2024 04:36 PM

#heartattack | പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ...

Read More >>
#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

Sep 24, 2024 04:31 PM

#rapecase | സ്കൂളിൽ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

സ്കൂളിലേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ സമീപം വാഹനം നിർത്തിയ സംഘം ബാഗ് തട്ടിയെടുത്ത ശേഷം പെൺകുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക്...

Read More >>
#rapecase | 'അമ്മ തനിക്കൊപ്പം ഭാര്യയായി താമസിക്കട്ടേ', അമ്മയെ ബലാത്സംഗം ചെയ്ത് 36കാരനായ മകൻ, ജീവപര്യന്തം

Sep 24, 2024 04:23 PM

#rapecase | 'അമ്മ തനിക്കൊപ്പം ഭാര്യയായി താമസിക്കട്ടേ', അമ്മയെ ബലാത്സംഗം ചെയ്ത് 36കാരനായ മകൻ, ജീവപര്യന്തം

തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് വരുൺ മോഹിത് നിഗം കേസിൽ വിധി...

Read More >>
#deceased | മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതൻ

Sep 24, 2024 02:50 PM

#deceased | മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി, പോസ്റ്റുമോർട്ടത്തിന് ഒരുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതൻ

മുട്ടുന്നത് താൻ കേട്ടിരുന്നുവെന്നും കൈകാലുകൾ അനക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നെന്നുമാണ് രാകേഷ് പിന്നീട്...

Read More >>
Top Stories