#wildelephantattack | കുടംപുളി പെറുക്കുന്നതിനിടെ കാട്ടാന ആക്രമണം; 73 കാരന് ഗുരുതര പരിക്ക്

#wildelephantattack | കുടംപുളി പെറുക്കുന്നതിനിടെ കാട്ടാന ആക്രമണം; 73 കാരന് ഗുരുതര പരിക്ക്
Sep 24, 2024 04:36 PM | By Athira V

ഇടുക്കി: ( www.truevisionnews.comഇടുക്കിയിൽ കാട്ടാന ആക്രമണം . കാന്തല്ലൂർ പഞ്ചായത്തിൽ പാമ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ 73 കാരന് ഗുരുതര പരിക്ക്. കൂടെ ഉണ്ടായിരുന്ന ഭാര്യ ചെറിയ പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പാമ്പൻപാറ സ്വദേശി തെക്കേൽ വീട്ടിൽ തോമസി (കുഞ്ഞേപ്പ് -73) നാണ് ആന ചവുട്ടിയതിൽ വയറിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റത്. തോമസിൻ്റെ കൂടെയുണ്ടായിരുന്ന ഭാര്യ സിസിലി (68) ആനയെ കണ്ടതും ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുമ്പോൾ വീണു കൈയ്ക്ക് ചെറിയ പരിക്ക് പറ്റി.

തിങ്കളാഴ്ച രാവിലെ 6.45 നാണ് സംഭവം നടന്നത്. പാമ്പൻപാറയിലെ വീടിന് താഴെയുള്ള ആറിൻ്റെ തീരങ്ങളിൽ നില്ക്കുന്ന മരങ്ങളിൽ നിന്നും താഴെ വീണു കിടക്കുന്ന കുടംപുളി പഴങ്ങൾ ശേഖരിക്കുവാനാണ് വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള ആറ്റിൽ ഇരുവരും പോയത്.

സിസിലിയുടെ ഒരു കാലിന് സ്വാധീനമില്ലാത്തതാണ്. കമ്പുകുത്തിയാണ് ഭർത്താവിനോടൊപ്പം ചെങ്കുത്തായ പാറയിൽ കൂടി ഇറങ്ങി ആറ്റിൽ എത്തിയത്. വീണു കിടക്കുന്ന കുടംപുളി പഴങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി കാട്ടാന എത്തിയത്.

തുമ്പികൈ കൊണ്ട് തോമസിനെ ആക്രമിച്ച ഒറ്റയാൻ താഴെ വീണ തോമസിനെ ചവുട്ടുകയും ചെയ്തു. ആനയെ കണ്ടതും എതിർവശത്തേക്ക് കമ്പുകുത്തി ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് സിസിലിയുടെ കൈയ്ക്ക് പരിക്കേറ്റു.

ഇരുവരുടേയും നിലവിളി കേട്ട് ആന കൂടുതൽ ഉപദ്രവിക്കാതെ മറ്റൊരു ഭാഗത്തേക്ക് പോവുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തി പരിക്കേറ്റ തോമസിനെ കമ്പിളിയിൽ കെട്ടി ചുമന്ന് വാഹനം വരുവാൻ കഴിയുന്ന ഭാഗത്ത് എത്തിച്ചു.

മറയൂരിൽ നിന്നും എത്തിയ ആംബുലൻസിൽ കയറ്റി മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ ഇരുവർക്കും നല്കി. തോമസിൻ്റെ പരിക്ക് അതീവ ഗുരുതരമായതിനാൽ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തോമസിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

#wildebeest #attack #while #collecting #kudampuli #73 #year #old #seriously #injured

Next TV

Related Stories
#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ  അറസ്റ്റിൽ

Nov 26, 2024 10:41 PM

#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65) ആണ് വിഴിഞ്ഞം പോലീസ്...

Read More >>
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
Top Stories