#Ambulance | ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600- 2500 രൂപ; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

#Ambulance | ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600- 2500 രൂപ; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്
Sep 24, 2024 03:24 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഐസിയു സംവിധാനം ഉള്ള ആംബുലന്‍സിന് 10 കിലോമീറ്ററില്‍ 2,500 രൂപയും സി ലെവല്‍ ആംബുലന്‍സിന് 1,500 രൂപയും ബി ലെവല്‍ ആംബുലന്‍സിന് 1000 രൂപയുമാണ് മിനിമം ചാര്‍ജ്.

ഐസിയു സംവിധാനം ഉള്ള ആംബുലന്‍സ് അധിക കിലോമീറ്ററിന് 50 രൂപയും മറ്റുള്ളവയ്ക്ക് 40, 30 രൂപ വീതവും ഈടാക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലന്‍സിന് താരിഫ് പ്രഖ്യാപിക്കുന്നത്.

വെന്റിലേറ്റര്‍ ആംബുലന്‍സ് ഉപയോഗിക്കുന്ന ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 ശതമാനം ഇളവ് ഉണ്ടാകും. കാന്‍സര്‍ രോഗികള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഓരോ കിലോമീറ്ററും രണ്ടു രൂപ വെച്ച് ഇളവ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ധാരണയായത്. താരിഫുകള്‍ ആംബുലന്‍സില്‍ പ്രദര്‍ശിപ്പിക്കും.

യാത്രാ വിവരങ്ങള്‍ അടങ്ങിയ ലോഗ് ബുക്ക് ആംബുലന്‍സില്‍ നിര്‍ബന്ധമാക്കുകയും സംശയം തോന്നുന്ന ആംബുലന്‍സുകളില്‍ പരിശോധന നടത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നേവി ബ്ലൂ ഷര്‍ട്ടും ബ്ലാക്ക് പാന്റും ആണ് യൂണിഫോം.

#Ambulances #minimum #charge #Departmenttransport #imposes #tariffs

Next TV

Related Stories
#Complaint | ഗവണ്മെന്റ് യു പി സ്കൂളിലെ അശോക സ്തംഭം പിഴുതു മാറ്റി; ഹെഡ്മാസ്റ്റർക്കെതിരെ പരാതി

Sep 24, 2024 05:28 PM

#Complaint | ഗവണ്മെന്റ് യു പി സ്കൂളിലെ അശോക സ്തംഭം പിഴുതു മാറ്റി; ഹെഡ്മാസ്റ്റർക്കെതിരെ പരാതി

എന്നാൽ കായികമേളയുടെ ഭാഗമായി ഗ്രൗണ്ട് ക്ലിയർ ചെയ്തതെന്ന് ഹെഡ് മാസ്റ്ററുടെ വിശദീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അശോക സ്തംഭം സ്ഥാപിക്കുമെന്നും...

Read More >>
#shashitharoor | ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായതിന്റെ പേരിൽ മുകേഷ് രാജിവെക്കേണ്ടതില്ല; നിലപാട് ആവർത്തിച്ച് തരൂർ

Sep 24, 2024 05:23 PM

#shashitharoor | ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായതിന്റെ പേരിൽ മുകേഷ് രാജിവെക്കേണ്ടതില്ല; നിലപാട് ആവർത്തിച്ച് തരൂർ

ലൈംഗികാതിക്രമ കേസിൽ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് നടനും എം.എല്‍.എയുമായ എം. മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച അറസ്റ്റ്...

Read More >>
#lottery  | 75 ലക്ഷം ആർക്ക്, സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sep 24, 2024 04:40 PM

#lottery | 75 ലക്ഷം ആർക്ക്, സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
#wildelephantattack | കുടംപുളി പെറുക്കുന്നതിനിടെ കാട്ടാന ആക്രമണം; 73 കാരന് ഗുരുതര പരിക്ക്

Sep 24, 2024 04:36 PM

#wildelephantattack | കുടംപുളി പെറുക്കുന്നതിനിടെ കാട്ടാന ആക്രമണം; 73 കാരന് ഗുരുതര പരിക്ക്

നിലവിളി ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തി പരിക്കേറ്റ തോമസിനെ കമ്പിളിയിൽ കെട്ടി ചുമന്ന് വാഹനം വരുവാൻ കഴിയുന്ന ഭാഗത്ത്...

Read More >>
#holyday | മാവേലിക്കര താലൂക്ക് പരിധിയിൽ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച്‌

Sep 24, 2024 03:44 PM

#holyday | മാവേലിക്കര താലൂക്ക് പരിധിയിൽ സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച്‌

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാലാണ് അവധി...

Read More >>
#accident | ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, യാത്രക്കാരൻ മരിച്ചു, ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Sep 24, 2024 03:17 PM

#accident | ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, യാത്രക്കാരൻ മരിച്ചു, ഓട്ടോ ഡ്രൈവർക്ക് പരിക്ക്

റോഡിലെ കുഴി കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചതാണ് മറിയാൻ കാരണമെന്ന് സൂചന. ഓട്ടോ ഡ്രൈവർക്ക് നിസാര...

Read More >>
Top Stories