#Ambulance | ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600- 2500 രൂപ; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

#Ambulance | ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 600- 2500 രൂപ; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്
Sep 24, 2024 03:24 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഐസിയു സംവിധാനം ഉള്ള ആംബുലന്‍സിന് 10 കിലോമീറ്ററില്‍ 2,500 രൂപയും സി ലെവല്‍ ആംബുലന്‍സിന് 1,500 രൂപയും ബി ലെവല്‍ ആംബുലന്‍സിന് 1000 രൂപയുമാണ് മിനിമം ചാര്‍ജ്.

ഐസിയു സംവിധാനം ഉള്ള ആംബുലന്‍സ് അധിക കിലോമീറ്ററിന് 50 രൂപയും മറ്റുള്ളവയ്ക്ക് 40, 30 രൂപ വീതവും ഈടാക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലന്‍സിന് താരിഫ് പ്രഖ്യാപിക്കുന്നത്.

വെന്റിലേറ്റര്‍ ആംബുലന്‍സ് ഉപയോഗിക്കുന്ന ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 ശതമാനം ഇളവ് ഉണ്ടാകും. കാന്‍സര്‍ രോഗികള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഓരോ കിലോമീറ്ററും രണ്ടു രൂപ വെച്ച് ഇളവ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ധാരണയായത്. താരിഫുകള്‍ ആംബുലന്‍സില്‍ പ്രദര്‍ശിപ്പിക്കും.

യാത്രാ വിവരങ്ങള്‍ അടങ്ങിയ ലോഗ് ബുക്ക് ആംബുലന്‍സില്‍ നിര്‍ബന്ധമാക്കുകയും സംശയം തോന്നുന്ന ആംബുലന്‍സുകളില്‍ പരിശോധന നടത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നേവി ബ്ലൂ ഷര്‍ട്ടും ബ്ലാക്ക് പാന്റും ആണ് യൂണിഫോം.

#Ambulances #minimum #charge #Departmenttransport #imposes #tariffs

Next TV

Related Stories
#KMuraleedharan | പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി;വിമർശനവുമായി കെ മുരളീധരൻ

Sep 24, 2024 08:36 PM

#KMuraleedharan | പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി;വിമർശനവുമായി കെ മുരളീധരൻ

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മുരളീധരൻ...

Read More >>
#nipah | നിപ ബാധ: മലപ്പുറം ജില്ലയിലെ  നിയന്ത്രണങ്ങൾ പിൻവലിച്ചു

Sep 24, 2024 08:35 PM

#nipah | നിപ ബാധ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

തിരുവാലി പഞ്ചായത്തിലെ നാലു വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാർഡിലും ആണ് കണ്ടൈൻമെന്റ് സോൺ...

Read More >>
#fraudcase | എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ചു, യുവാവ് പൊലീസ് കസ്റ്റഡിയില്‍

Sep 24, 2024 08:28 PM

#fraudcase | എരവട്ടൂരില്‍ മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ചു, യുവാവ് പൊലീസ് കസ്റ്റഡിയില്‍

ഇന്ന് ഉച്ചയോടെ 11 ഗ്രാം 510 മില്ലി തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് യുവാവ് 30,000 രൂപ ആവശ്യപ്പെടുകയായിരുന്നു....

Read More >>
#EPJayarajan | ഇ.പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ

Sep 24, 2024 08:26 PM

#EPJayarajan | ഇ.പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ

തുടർന്ന് നടന്ന പാർട്ടി പരിപാടികളിലൊന്നും ഇദ്ദേഹം...

Read More >>
#MMLawrence | എം.എം ലോറൻസ് മൃതദേഹ വിവാദം; തീരുമാനമെടുക്കാൻ അഡ്വസൈറി കമ്മിറ്റി രൂപീകരിച്ചു

Sep 24, 2024 08:15 PM

#MMLawrence | എം.എം ലോറൻസ് മൃതദേഹ വിവാദം; തീരുമാനമെടുക്കാൻ അഡ്വസൈറി കമ്മിറ്റി രൂപീകരിച്ചു

കേരള അനാട്ടമി ആക്ട് പ്രകാരം വിഷയം പരിശോധിച്ച ശേഷമാകും മൃതദേഹം പഠന ആവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടു നൽകണമോ എന്ന്...

Read More >>
#Sexualassault | മടിയില്‍ ഇരുത്തി ലാളിക്കുന്ന വ്യാജേന ലൈംഗികാതിക്രമം,  60കാരന്  കഠിനതടവും പിഴയും

Sep 24, 2024 08:02 PM

#Sexualassault | മടിയില്‍ ഇരുത്തി ലാളിക്കുന്ന വ്യാജേന ലൈംഗികാതിക്രമം, 60കാരന് കഠിനതടവും പിഴയും

അന്നത്തെ പെരിങ്ങോം എസ്.ഐ പി.യദുകൃഷ്ണനാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും...

Read More >>
Top Stories