#fireforce | പേരാമ്പ്രയിൽ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി അഗ്‌നിരക്ഷാ നിലയം

#fireforce |   പേരാമ്പ്രയിൽ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക്  സുരക്ഷയുടെ കരം നീട്ടി അഗ്‌നിരക്ഷാ നിലയം
Sep 23, 2024 03:35 PM | By Susmitha Surendran

 പേരാമ്പ്ര : (truevisionnews.com ) അന്‍പത്തഞ്ചടിയോളം താഴ്ചയുള്ള കിണറില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി പേരാമ്പ്ര അഗ്‌നിരക്ഷാ നിലയം.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ നൊച്ചാട് പഞ്ചായത്തിലെ വാല്ല്യക്കോടുള്ള ചാലുപറമ്പില്‍ ലീല (68)  വീട്ടുകിണറ്റില്‍ വീഴുകയായിരുന്നു.

കിണറ്റിലെ പമ്പ് സെറ്റിന്റെ പൈപ്പില്‍ പിടിച്ചു നിന്ന വയോധികയെ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍ വി വിനീത് കിണറ്റിലിറങ്ങി റെസ്‌ക്യൂ നെറ്റില്‍ സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ സുരക്ഷിതമായി പുറത്തെടുത്ത് സേനയുടെ അംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ, എന്‍. ഗണേശന്‍, ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍മാരായ വി. വിനീത്, പി.കെ. സിജീഷ്, കെ. രാഗിനേഷ്, എം. മനോജ്, കെ.കെ. ഗിരീഷ്, പി.ആര്‍. സോജു, എച്ച്ജി മാരായ അനീഷ് കുമാര്‍, ബാബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

അവസോരോചിതമായ ഇടപെടലിലൂടെ മരണവക്ത്രത്തില്‍ നിന്നും പ്രായമായ സ്ത്രീയ്ക്ക് രക്ഷാകരങ്ങളായ അഗ്‌നി രക്ഷാ ജീവനക്കാരെ നാട്ടുകാര്‍ പ്രശംസിക്കുകയുണ്ടായി.

#Perampra #Fire #Rescue #Station #extended #hand #safety #housewife #who #fell #well

Next TV

Related Stories
#mmlawrence |  അപ്രതീക്ഷിത സംഭവവികാസങ്ങൾ; എം.എം.ലോറൻസിന്റെ മൃതദേഹം തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനം

Sep 23, 2024 03:55 PM

#mmlawrence | അപ്രതീക്ഷിത സംഭവവികാസങ്ങൾ; എം.എം.ലോറൻസിന്റെ മൃതദേഹം തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനം

ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ്...

Read More >>
#rainalert | അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത, കോഴിക്കോട്, വയനാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

Sep 23, 2024 03:25 PM

#rainalert | അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത, കോഴിക്കോട്, വയനാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

ബംഗാൾ ഉൾകടലിനു മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് മഴ...

Read More >>
#arrest |  രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി 55കാരൻ  പിടിയിൽ

Sep 23, 2024 03:17 PM

#arrest | രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി 55കാരൻ പിടിയിൽ

കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാർ സിയും സംഘവും ചേർന്നാണ് കേസ്...

Read More >>
Top Stories