#murdercase | ക്രൂര കൊലപാതകം; യുവതിയെ ഫ്രിഡ്ജിനുള്ളിൽ കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്

#murdercase |  ക്രൂര കൊലപാതകം; യുവതിയെ ഫ്രിഡ്ജിനുള്ളിൽ കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്
Sep 23, 2024 04:24 PM | By Athira V

ബെംഗളൂരു : ( www.truevisionnews.com  ) ബെംഗളൂരുവിലെ വൈലിക്കാവലിൽ അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്ജിനുള്ളിൽ കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ 26കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്. ഇക്കഴിഞ്ഞ 21നാണ് ദാരുണ സംഭവം.

രാജ്യത്തെ ആകെ ഞെട്ടിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇതിനിടയിലാണ് മഹാലക്ഷ്മിയുടെ മുൻ ഭർത്താവ് ഹേമന്ത് ദാസ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

തൻ്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നാണ് ദാസിന്റെ വെളിപ്പെടുത്തൽ. അവളുടെ കാമുകനായ അഷ്റഫാണ് ക്രൂരമായ കൊലപാതകത്തിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിക്കുന്നു.

ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ഹോസ്പിറ്റൽ മോർച്ചറിയിലെത്തി മൃതദേഹം കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ദിവസം മുമ്പ് മകളുടെ ഒരു കാര്യത്തിന് നെലമംഗലയിലെ തൻ്റെ കടയിലെത്തിയപ്പോഴാണ് അവളെ അവസാനമായി കണ്ടതെന്നും ദാസ് പറഞ്ഞു.

മഹാലക്ഷ്മി, ഉത്തരാഖണ്ഡ് സ്വദേശി അഷ്‌റഫുമായി ബന്ധത്തിലായിരുന്നു. ഇയാൾ നെലമംഗലയിലെ സലൂണിൽ ജോലി ചെയ്തിരുന്നതായും ഹേമന്ത് ദാസ് പറയുന്നു. ഇയാളാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് കരുതുന്നത്. മാസങ്ങൾക്ക് മുമ്പ് മഹാലക്ഷ്മി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിലെത്തി അഷ്‌റഫിനെതിരെ ബ്ലാക്ക്‌മെയിലിങ്ങിന് പരാതി നൽകിയിരുന്നുവെന്നും ദാസ് പറയുന്നു.

ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഒമ്പത് മാസം മുമ്പാണ് ഞങ്ങൾ വേർപിരിഞ്ഞത്. ഡിസംബറിൽ ഒരു തർക്കത്തിൻ്റെ പേരിൽ മഹാലക്ഷ്മി എനിക്കെതിരെയും നെലമംഗല പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിരുന്നു.

ഞങ്ങൾ വേർപിരിഞ്ഞ ശേഷം അവര്‍ വയലിക്കാവിൽ തനിച്ചായി. വെള്ളിയാഴ്ച, അവര്‍ താമസിക്കുന്ന ഒന്നാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ എന്നെ വിളിച്ച് എന്നെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഞാൻ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തു, അവർ ശനിയാഴ്ച പരിശോധിച്ചപ്പോഴാണ് അവളുടെ മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജിൽ നിറച്ച നിലയിൽ കണ്ടെത്തിയതെന്നും ഹേമന്ത് പറയുന്നു.

#exhusband #revealed #incident #where #young #woman #was #found #cut #into #pieces #inside #fridge

Next TV

Related Stories
#bonefound | 'ആ പ്രചാരണം തെറ്റ്'; ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്

Sep 23, 2024 05:09 PM

#bonefound | 'ആ പ്രചാരണം തെറ്റ്'; ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്

അസ്ഥി മനുഷ്യൻ്റേതെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടർ...

Read More >>
#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

Sep 23, 2024 04:28 PM

#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Sep 23, 2024 04:20 PM

#accident | ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ആറുപേരടങ്ങുന്ന വിദ്യാർത്ഥി സംഘം മൂന്നു ബൈക്കുകളിലായി ഷോളയാർ ഡാം കാണാൻ...

Read More >>
#lightningdeath | ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം

Sep 23, 2024 04:11 PM

#lightningdeath | ഇടിമിന്നലേറ്റ് എട്ട് പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ ഒരു പ്രദേശവാസിയ്ക്കും ഗുരുതരമായി...

Read More >>
#ArjunMissing | അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി,  ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് ജിതിൻ

Sep 23, 2024 12:54 PM

#ArjunMissing | അർജുന്റെ ലോറിയുടെ കയർ കണ്ടെത്തി, ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് ജിതിൻ

ഷിരൂരിൽ നടക്കുന്ന ഇന്നത്തെ തിരച്ചിൽ തൃപ്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു ....

Read More >>
Top Stories