#rainalert | അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത, കോഴിക്കോട്, വയനാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ

#rainalert | അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത, കോഴിക്കോട്, വയനാട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ
Sep 23, 2024 03:25 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com ) കേരളത്തിൽ വരുന്ന അഞ്ചു ദിവസത്തേക്ക് മഴ കനക്കാൻ സാധ്യത .

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു.

ബംഗാൾ ഉൾകടലിനു മുകളിലുള്ള ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് മഴ ലഭിക്കുക. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേരളത്തിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. .

അതേസമയം അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇന്നും നാളെയും കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

#Yellow #9 #districts #including #Kozhikode #Wayanad #chances #rain #5 #days

Next TV

Related Stories
#mmlawrence |  അപ്രതീക്ഷിത സംഭവവികാസങ്ങൾ; എം.എം.ലോറൻസിന്റെ മൃതദേഹം തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനം

Sep 23, 2024 03:55 PM

#mmlawrence | അപ്രതീക്ഷിത സംഭവവികാസങ്ങൾ; എം.എം.ലോറൻസിന്റെ മൃതദേഹം തത്ക്കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനം

ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ്...

Read More >>
#fireforce |   പേരാമ്പ്രയിൽ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക്  സുരക്ഷയുടെ കരം നീട്ടി അഗ്‌നിരക്ഷാ നിലയം

Sep 23, 2024 03:35 PM

#fireforce | പേരാമ്പ്രയിൽ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് സുരക്ഷയുടെ കരം നീട്ടി അഗ്‌നിരക്ഷാ നിലയം

അവസോരോചിതമായ ഇടപെടലിലൂടെ മരണവക്ത്രത്തില്‍ നിന്നും പ്രായമായ സ്ത്രീയ്ക്ക് രക്ഷാകരങ്ങളായ അഗ്‌നി രക്ഷാ ജീവനക്കാരെ നാട്ടുകാര്‍...

Read More >>
#arrest |  രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി 55കാരൻ  പിടിയിൽ

Sep 23, 2024 03:17 PM

#arrest | രണ്ട് ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി 55കാരൻ പിടിയിൽ

കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാർ സിയും സംഘവും ചേർന്നാണ് കേസ്...

Read More >>
Top Stories