#bonefound | 'ആ പ്രചാരണം തെറ്റ്'; ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്

#bonefound | 'ആ പ്രചാരണം തെറ്റ്'; ഗംഗാവലി പുഴയിൽ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്ത്
Sep 23, 2024 05:09 PM | By Athira V

ഗംഗാവലി: ( www.truevisionnews.com ) ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ പരിശോധനാ ഫലം പുറത്തുവന്നു. അസ്ഥി മനുഷ്യൻ്റേതല്ല, പശുവിൻ്റേതെന്നാണ് മംഗളുരുവിലെ എഫ്എസ്എൽ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.

അസ്ഥി മനുഷ്യൻ്റേതെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടർ വ്യക്തമാക്കി.

അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്.

മനുഷ്യന്‍റെ അസ്ഥിയാണെന്ന് സംശയം ഉയർന്നെങ്കിലും വിശദമായ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയിരുന്നു. ഗം​ഗാവലി പുഴയിൽ നടത്തിയ തെരച്ചിലിൽ ഇന്ന് ലോറിയുടെ ഭാ​ഗം കണ്ടെത്തി.

ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് 4 ടയറുകളോട് കൂടിയ ലോറിയുടെ പിൻഭാഗം കണ്ടെത്തിയത്.

അതേസമയം ഇത് അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടേതല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആര്‍സി ഓണര്‍ മുബീന്‍ പറഞ്ഞു. വാഹന ഭാഗത്തിൽ ചുവപ്പ് കാണുന്നുണ്ട്. തങ്ങളുടെ ലോറിയില്‍ ചുവപ്പ് നിറം ഇല്ലായെന്നാണ് മുബീന്‍റെ വിശദീകരണം. ഇവ ​ഗ്യാസ് ടാങ്കർ ലോറിയുടേതാണോയെന്ന സംശയവും ഉയരുന്നുണ്ട്.

#'That #propaganda #is #wrong' #Test #result #bone #found #Gangavali #river #is #out

Next TV

Related Stories
#arjunmission |  അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

Sep 23, 2024 08:45 PM

#arjunmission | അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തില്ല; നാളെ നാല് സ്‌പോട്ടുകളില്‍ തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം

റിട്ട. മേജര്‍ ജനറല്‍ എം.ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത CP 4ല്‍ ആയിരിക്കും നാളെ പ്രധാനമായും തിരച്ചില്‍...

Read More >>
#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

Sep 23, 2024 08:39 PM

#rapeattempt | ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ

ആളൊഴിഞ്ഞ വീട്ടിലേക്ക് ഇയാൾ കുട്ടിയെ കൊണ്ടുപോകുകയായിരുന്നു....

Read More >>
#SupremeCourt | ഹൈക്കോടതി ഉത്തരവടക്കം സ്റ്റേ ചെയ്തു; ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് കെ കെ കർണനെ നീക്കി സുപ്രീംകോടതി

Sep 23, 2024 08:02 PM

#SupremeCourt | ഹൈക്കോടതി ഉത്തരവടക്കം സ്റ്റേ ചെയ്തു; ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് കെ കെ കർണനെ നീക്കി സുപ്രീംകോടതി

കേസിലെ എതിര്‍ കക്ഷികള്‍ക്ക് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ്...

Read More >>
#onampookalam | 'പൂക്കളം വീട്ടില്‍ക്കൊണ്ട് ഇട്'; ഫ്‌ളാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതി

Sep 23, 2024 07:54 PM

#onampookalam | 'പൂക്കളം വീട്ടില്‍ക്കൊണ്ട് ഇട്'; ഫ്‌ളാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതി

യുവതിയുടെ നടപടി ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ ചോദ്യംചെയ്യുന്നതും ഇവര്‍ തര്‍ക്കിക്കുന്നതും വീഡിയോയയില്‍...

Read More >>
#newbornbabydeath | സർക്കാർ ആശുപത്രിയിലെ ടോയ്‌ലറ്റിൽ കുഞ്ഞിന് ജന്മം നൽകി യുവതി; പ്രസവിച്ച് നിമിഷങ്ങൾക്കകം കുഞ്ഞ് മരിച്ചു

Sep 23, 2024 07:07 PM

#newbornbabydeath | സർക്കാർ ആശുപത്രിയിലെ ടോയ്‌ലറ്റിൽ കുഞ്ഞിന് ജന്മം നൽകി യുവതി; പ്രസവിച്ച് നിമിഷങ്ങൾക്കകം കുഞ്ഞ് മരിച്ചു

ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് നവജാത ശിശു മരിച്ചതെന്ന ആരോപണവുമായി യുവതിയുടെ കുടുംബം...

Read More >>
#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

Sep 23, 2024 04:28 PM

#attack | ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ ആക്രമണം, തലയോട്ടി തുളച്ച് അമ്പ് കയറി

ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories