#arrest | പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തി; കോളേജ് വിദ്യാർത്ഥി പിടിയിൽ

#arrest |  പെൺകുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് ദൃശ്യം പകര്‍ത്തി; കോളേജ്  വിദ്യാർത്ഥി പിടിയിൽ
Sep 22, 2024 03:39 PM | By Athira V

ബെംഗളൂരു: ( www.truevisionnews.com  ) കോളേജിലെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥി അറസ്റ്റിലായി. കുമ്പളഗോഡു മൈസൂരു റോഡിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മഗഡി റോഡ് സ്വദേശി കുഷാല്‍ ഗൗഡ(21)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തു. കോളേജില്‍ പെണ്‍കുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്നാണ് കുഷാല്‍ ഗൗഡ മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു.

കെട്ടിടത്തില്‍ ഏഴ് ശൗചാലയങ്ങളാണുണ്ടായിരുന്നത്. ഇതിലൊന്നില്‍ ഒളിച്ചിരുന്നാണ് പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ശൗചാലയത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഈ സമയം ശൗചാലയത്തിലെത്തിയ പെണ്‍കുട്ടിയാണ് വെന്റിലേറ്ററില്‍ മൊബൈല്‍ഫോണ്‍ വെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. ഉടന്‍തന്നെ വിദ്യാര്‍ഥിനി ബഹളംവെയ്ക്കുകയും പുറത്തിറങ്ങി പ്രതി ഒളിച്ചിരുന്ന ശൗചാലയം പുറത്തുനിന്ന് പൂട്ടിയിടുകയുംചെയ്തു. തുടര്‍ന്ന് മറ്റുവിദ്യാര്‍ഥികളും അധ്യാപകരും എത്തി കുശാലിനെ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിച്ചു.

പിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന് ശൗചാലയത്തില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

ഏകദേശം 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് മൊബൈല്‍ഫോണിലുണ്ടായിരുന്നത്. പെണ്‍കുട്ടികളുടെ ശൗചാലയത്തിന് സമീപം കോളേജ് അധികൃതര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നില്ലെന്നും വനിതാ ജീവനക്കാരെ ഇവിടെ നിയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

#scene #filmed #hiding #girls #toilet #College #student #arrested

Next TV

Related Stories
#ArjunMissing | ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാൽ- ലക്ഷ്മിപ്രിയ

Sep 22, 2024 04:56 PM

#ArjunMissing | ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാൽ- ലക്ഷ്മിപ്രിയ

ഷിരൂരിൽ തിരച്ചിലുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായിരുന്നു ഡ്രെഡ്ജിങ് കമ്പനിക്ക് കരാർ നൽകിയിരുന്നത്....

Read More >>
#sexualassault |  വസ്ത്രങ്ങള്‍ കീറിപ്പറിച്ചു, ശരീരമാസകലം പരിക്ക്; പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

Sep 22, 2024 04:52 PM

#sexualassault | വസ്ത്രങ്ങള്‍ കീറിപ്പറിച്ചു, ശരീരമാസകലം പരിക്ക്; പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

ശരീരമാസകലം പരിക്കേറ്റ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍...

Read More >>
#stabbed | തന്നോടുള്ള സംസാരം നിർത്തി; സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്

Sep 22, 2024 04:38 PM

#stabbed | തന്നോടുള്ള സംസാരം നിർത്തി; സുഹൃത്തിനെയും മാതാപിതാക്കളെയും കുത്തിപ്പരിക്കേൽപിച്ച് യുവാവ്

യുവതിയുടെ വീട്ടിലെത്തിയ 21 കാരനായ അഭിഷേക് എന്ന പ്രതി കത്തി ഉപയോഗിച്ച് യുവതിയെ...

Read More >>
#arjunmission |   വീണ്ടും നിരാശ; അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ദൗത്യം മതിയാക്കി മടങ്ങി  ഈശ്വർ മാൽപെ

Sep 22, 2024 03:20 PM

#arjunmission | വീണ്ടും നിരാശ; അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ദൗത്യം മതിയാക്കി മടങ്ങി ഈശ്വർ മാൽപെ

ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും...

Read More >>
#atmrobbery | ആസൂത്രിത മോഷണം, എ ടി എം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു

Sep 22, 2024 02:18 PM

#atmrobbery | ആസൂത്രിത മോഷണം, എ ടി എം കുത്തിത്തുറന്ന് ഒരു കോടി രൂപ കവർന്നു

എസ് ബി ഐയുടെ എടിമിൽ നിന്നും 65 ലക്ഷം രൂപയും....

Read More >>
#lpgcylinder| റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Sep 22, 2024 01:47 PM

#lpgcylinder| റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാൺപൂരിൽ നിന്ന് പ്രയാഗ് രാജിലേക്ക് ചരക്ക് ട്രെയിൻ പോകുന്നതിനിടെയാണ് സിലിണ്ടർ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്....

Read More >>
Top Stories










Entertainment News