#KCVenugopal | ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല, ബില്ലിനെ കോൺഗ്രസ് എതിർക്കും - കെ.സി വേണുഗോപാൽ

#KCVenugopal | ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല, ബില്ലിനെ കോൺഗ്രസ് എതിർക്കും - കെ.സി വേണുഗോപാൽ
Sep 18, 2024 04:57 PM | By VIPIN P V

(truevisionnews.com) ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല. ബില്ലിനെ കോൺഗ്രസ് പാർലമെന്റിൽ ശക്തമായി എതിർക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

നിലവിലുള്ള പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ ചെലുത്തുന്നതിനാണ് നീക്കമെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

ഇതിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു.

ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമമാണ് ഇതെന്നും നടപ്പാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനത്തോടായിരുന്നു ഖർഗെയുടെ പ്രതികരണം.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകുകയായിരുന്നു.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

#OneNationoneelection #not #practical #congress #oppose #bill #KCVenugopal

Next TV

Related Stories
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 10, 2025 06:00 PM

കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

Read More >>
ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

Jul 10, 2025 10:32 AM

ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും...

Read More >>
നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

Jul 10, 2025 10:27 AM

നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ...

Read More >>
ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 10:21 AM

ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

രാജ്യ തലസ്ഥാനത്ത് ശക്തമായ ഭൂചലനം, രേഖപ്പെടുത്തിയത് 4.4...

Read More >>
Top Stories

//Truevisionall