(truevisionnews.com)സദ്യയ്ക്കും ആഘോഷങ്ങൾക്കും ഒഴിവാക്കാനാകാത്ത ഒരു വിഭവമാണ് കൂട്ടുകറി.വറുത്തരച്ച കറി എന്നൊരു പേരു കൂടി ഇതിനുണ്ട്. കടലയും, ചേനയും, പച്ചക്കായയും, തേങ്ങയുമാണ് ഇതിലെ പ്രധാന ചേരുവകൾ.
ചേരുവകൾ
ചേന
കടല (വെള്ളത്തിൽ 4 മണിക്കൂർ കുതിർത്ത് വച്ചത്)
പച്ചക്കായ
ഇഞ്ചിയും പച്ചമുളകും തേങ്ങയും പച്ചമുളകും അരച്ചത് – 1 കപ്പ്
തേങ്ങ ചിരകിയത്
സോയ ചങ്ക്സ്
ഉപ്പ്
കടുക്
കുരുമുളകുപൊടി
ഗരംമസാല
മഞ്ഞൾപ്പൊടി
മുളകുപൊടി
ഉണക്കമുളക്
കറിവേപ്പില
ചെറിയ ഉള്ളി
എണ്ണ
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ കടല ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കാൻ വയ്ക്കുക. ഒരു പാത്രത്തിൽ ചേനയും കായും അരിഞ്ഞത് ഉപ്പ്, മഞ്ഞൾപ്പൊടി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വേവിച്ച് എടുക്കാം.
ഇതിലേക്ക് ചൂട് വെള്ളത്തിൽ കുതിർത്തു വച്ച സോയ ചങ്ക്സ് ചേർക്കാം. വേവിച്ച കടലയും അരച്ചു വച്ച തേങ്ങ അരപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം.മറ്റൊരു ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.
ഉണക്കമുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റാം. ഇതിലേക്ക് തേങ്ങാ ചേർത്ത് വറുത്തെടുക്കാം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി,മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മീറ്റ് മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ഈ കൂട്ട് വേവിച്ച പച്ചക്കറിയിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.ഓണ സദ്യയിലെ സ്പെഷൽ കൂട്ട് കറി തയാർ.
#Onam #Sadya #without #company #prepared #reducing #taste