(www.truevisionnews.com)സംസ്ഥാനത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനായി ന്യൂയോര്‍ക്കില്‍ റോഡ് ഷോയുമായി കര്‍ണാടക ടൂറിസം.
സെപ്തംബര്‍ മൂന്നിനാണ് ന്യൂയോര്‍ക്കിലെ റെസ്‌റ്റോറന്റുകളില്‍ കര്‍ണാടക ടൂറിസം റോഡ് ഷോകള്‍ നടത്തിയത്. ഇതിലൂടെ കൂടുതല്‍ പങ്കാളിത്തങ്ങളും പുതിയ പദ്ധതികളുമാണ് കര്‍ണാടക ലക്ഷ്യമിടുന്നത്.
യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ച ഹംപിയും ബേലുര്‍, ഹാലെബിഡു എന്നിവിടങ്ങളിലെ സങ്കീര്‍ണമായ കൊത്തുപണികളുള്ള ക്ഷേത്രങ്ങളെയും റോഡ് ഷോയില്‍ പരിചയപ്പെടുത്തി.
ഒപ്പം സംസ്ഥാനത്തിന്റെ ടൂറിസം സാധ്യകളും പ്രത്യേകമായ ഭൂപ്രകൃതിയുമെല്ലാം ഇതില്‍ ഉള്‍കൊള്ളിച്ചു. കാപ്പിത്തോട്ടങ്ങള്‍ക്ക് പേരു കേട്ട കൂര്‍ഗും യുനെസ്‌കോയുടെ പൈതൃക കേന്ദ്രമായ പശ്ചിമഘട്ടവും മലകളും വെള്ളച്ചാട്ടങ്ങളുമെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തമാണ്.
രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി കേന്ദ്രങ്ങളും കര്‍ണാടകയിലുണ്ട്. ബന്ദിപ്പൂര്‍ ദേശീയോദ്യാനം, നാഗര്‍ഹോള ദേശീയ ഉദ്യാനം എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്.
ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന ഐ.ടി ഹബ്ബായ ബംഗളൂരു നഗരമാണ് സംസ്ഥാനത്തിന്റെ മറ്റൊരാകര്‍ഷണം.
#Road #Show #New #York #Karnataka #Tourism #Introduces #Carved #Temples #Road #Show