#Pepperspray | പൊലീസിന് നേരെ വാക്കത്തി വീശി വെട്ടുകേസ് പ്രതി; ഒടുവിൽ കീഴ്‌പ്പെടുത്തിയത് കുരുമുളക് സ്പ്രേ ചെയ്ത്

#Pepperspray | പൊലീസിന് നേരെ വാക്കത്തി വീശി വെട്ടുകേസ് പ്രതി; ഒടുവിൽ കീഴ്‌പ്പെടുത്തിയത് കുരുമുളക് സ്പ്രേ ചെയ്ത്
Nov 9, 2024 09:10 PM | By Jain Rosviya

അടിമാലി: (truevisionnews.com)പിടിക്കാനെത്തിയ പൊലീസിന് നേരെ വെട്ടുകേസ് പ്രതി വാക്കത്തി വീശി. ഒടുവിൽ കുരുമുളക് സ്പ്രേ ചെയ്ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പൊലീസ് പ്രതിയെ കീഴടക്കി.

അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒഴുവത്തടത്താണ് സിനിമ തിരക്കഥയെ വെല്ലുന്ന രീതിയിൽ പ്രതിയെ പിടികൂടിയത്.

ഒഴുവത്തടം ട്രൈബൽ സെറ്റിൽമെന്റിലെ ജോമോനെയാണ് അടിമാലി സി.ഐ പ്രിൻസ് ജോസഫിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഒഴുവത്തടം തടത്തിൽ ജോസഫ് മാത്യു(30)നെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണിയാൾ. അടിമാലി പൊലീസ് ജോമോന്റെ വീട്ടിൽ എത്തിയതോടെ വാക്കത്തി എടുത്ത് കൊലവിളി നടത്തുകയായിരുന്നു.

കൂടുതൽ പൊലീസ് ഉണ്ടെന്ന് മനസിലാക്കിയ ജോമോൻ പിൻവാതിലിലൂടെ വനത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് വളഞ്ഞു. പിന്നെ പൊലീസിന് നേരെ വാക്കത്തി വീശി. ഇതോടെയാണ് പൊലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചത്.

പിടികൂടിയെങ്കിലും ഏറെ നേരത്തെ മൽപിടുത്തത്തിന് ശേഷമാണ് ജോമോൻ വഴങ്ങിയത്. വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കേടുവരുത്തിയ സംഭവങ്ങളിലും സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പകലും രാത്രിയും ശല്യപ്പെടുത്തിയ സംഭവങ്ങളിലും ഇയാൾ പ്രതിയാണ്.

കൂടാതെ വനം -എക്സൈസ് വകുപ്പുകളിലും ഇയാൾക്കെതിരെ കേസ് ഉണ്ടെന്നും അടിമാലി പൊലീസ് പറഞ്ഞു.

സംഘത്തിൽ എസ്.ഐമാരായ അബ്ബാസ്, കെ.ഡി. മണിയൻ, സെബാസ്റ്റ്യൻ എന്നിവരും ഉണ്ടായിരുന്നു.



#Accused #slashing #case #hurled #words #police #finally #subdued #pepper #spray

Next TV

Related Stories
#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

Nov 12, 2024 10:25 PM

#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

പിടിച്ചെടുത്ത വസ്‍തുക്കള്‍ ചൊവ്വ പകല്‍ തൊടുപുഴ ഫസ്റ്റ് ക്ലാസ് കോടതിയില്‍...

Read More >>
#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

Nov 12, 2024 10:19 PM

#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

വാർത്താസമ്മേളനം തുടരുന്നതിനിടെ പി.വി അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരോട് അൻവർ...

Read More >>
Top Stories