#lightning | ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; അഞ്ച് വീടുകൾക്കും ക്ഷേത്രത്തിനും മിന്നലേറ്റു

#lightning | ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; അഞ്ച് വീടുകൾക്കും ക്ഷേത്രത്തിനും മിന്നലേറ്റു
Nov 9, 2024 09:47 PM | By Jain Rosviya

മാന്നാർ: (truevisionnews.com)ബുധനൂരിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. അഞ്ചോളം വീടുകൾക്കും കുടുംബക്ഷേത്രത്തിനുമാണ് മിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്.

നിരവധി വൈദ്യുതോപകരങ്ങൾ കത്തിനശിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എണ്ണയ്ക്കാട് മലമേൽ സുനിൽകുമാർ പി, സഹോദരൻ അജികുമാർ പി, മലമേൽ ശശി, റിജോ ഭവനിൽ സാബു, അമൽ വില്ലയിൽ അമ്പിളി എന്നിവരുടെ വീടുകൾക്കും വൈദ്യുതോപകരണങ്ങൾക്കുമാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാശനഷ്ടം സംഭവിച്ചത്. സുനിൽകുമാറിന്റെ വീട്ടിൽ ഹാളിലെ ഭിത്തിയിൽ സ്ഥാപിച്ച 45 ഇഞ്ച് എൽ ഇ ഡി ടി വിയും സ്വിച്ച് ബോർഡും പൂർണമായും കത്തി നശിച്ചു.

സമീപത്തുണ്ടായിരുന്ന കേബിൾ കണക്ഷന്റെ സെറ്റപ്പ് ബോക്സ്, ഡി വി ഡി പ്ലെയർ, രണ്ട് ടോർച്ചുകൾ എന്നിവയും നശിച്ചു.

ആരുമില്ലാതിരുന്നതിനാൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും തീയുടെ ചൂടേറ്റ് പുക ഉയരുന്നത് കണ്ട സമീപവാസികൾ ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻദുരന്തം ഒഴിവായി.

തൊട്ടടുത്ത് സുനിലിന്റെ സഹോദരൻ അജികുമാറിന്റെ ഒരുവർഷം മാത്രമായ പുതിയ വീടിന്റെ അടിത്തറയുടെ ഭാഗം പൊട്ടിത്തകർന്ന നിലയിലാണ്.

വീട്ടിനുളിലെ അഞ്ചോളം ഫാനുകൾ, ഫ്രിഡ്ജ്, ലൈറ്റുകൾ, തുടങ്ങിയ വൈദ്യുതി ഉപകരണങ്ങളും നശിച്ചു.

വൈദ്യുത തൂണിൽ നിന്നും വീട്ടിലേക്ക് പോയിരിക്കുന്ന സർവീസ് വയറുകളും സമീപത്തുള്ള മലമേൽ കുടുംബ ക്ഷേത്രത്തിന്റെ വൈദ്യുത മീറ്റർ ബോക്സും കത്തി നശിക്കുകയും ചെയ്തു.

കെ എസ് ഇ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

#Widespread #damage #lightning #Five #houses #temple #struck#lightning

Next TV

Related Stories
#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

Dec 26, 2024 05:37 PM

#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

1984ല്‍ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ ഭീമനെ...

Read More >>
#accident |  കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

Dec 26, 2024 04:48 PM

#accident | കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് ആളിനെ...

Read More >>
#drowned |  കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

Dec 26, 2024 04:33 PM

#drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ...

Read More >>
#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

Dec 26, 2024 04:25 PM

#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്...

Read More >>
#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Dec 26, 2024 04:24 PM

#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories