(truevisionnews.com) സാഹസികമാണ് ഈ യാത്ര എങ്കിലും അതിരാവിലെ നല്ല ശുദ്ധവായുവും ശ്വസിച്ച് മൂടൽ മഞ്ഞിലൂടെ തണുപ്പത്ത് സമയത്ത് മല കയറണം .നഗരത്തിൽ നിന്നും കുറച്ചു മാറി സ്ഥിതിചെയ്യുന്ന സ്ഥലമായതിനാൽ വണ്ടികളുടെ ഹോർണിനു പകരം കിളികളുടെ നാദമായിരിക്കും .ഒപ്പം അണ്ണൻ ചിലയ്ക്കുന്നതും .എല്ലാം കൂടെ നല്ല വൈബ് ആയിരിക്കും
.മലകയറി മുകളിൽ എത്തിയാൽ താഴ്വാരത്തിൽ ആരെയും ആശ്ചര്യപ്പെടുത്തുന്ന ആമസോണിനെ പോലെയൊഴുകുന്ന ചാലിയറിന്റെ മനോഹര കാഴ്ച .ഇനി ആമസോൺ വ്യൂ പോയിൻറ് കാണാൻ ബ്രസീൽ വരെ പോവണം എന്നില്ല .ഇങ്ങു മലപ്പുറത്തുണ്ട് അസ്സൽ ആമസോൺ വ്യൂ പോയിൻറ്.
ചാലിയാർ പുഴ ആമസോൺ നദിയെ പോലെ നീണ്ടു വളഞ്ഞു കിടക്കുന്നത് കൊണ്ടാണ് ഈ ആമസോൺ വ്യൂ പോയിന്റിന് ആ പേര് വരാൻ കാരണം .
മലപ്പുറം എടവണ്ണയിലെ കിഴക്കേ ചാത്തലൂരിൽ സ്ഥിതിചെയ്യുന്ന മൂന്നുകല്ല് മലയിൽ നിന്നാണ് ഈ ആശ്ചര്യപ്പെടുത്തുന്ന ഗംഭീര കാഴ്ച .ചുറ്റിലും പച്ചവിരിച്ചുള്ള മലകൾ .അതിനിടയിൽ വളഞ്ഞൊഴുകുന്ന ചാലിയാർ പുഴ .
കോവിഡിന് മുൻപ് ഇങ്ങനെ ഒരു സ്ഥലമുണ്ടെന്നും ,അവിടന്ന് നോക്കിയാൽ ഇങ്ങനെ ഒരു കാഴ്ചയുണ്ടെന്നും ആ പ്രദേശത്തുള്ളവർക്ക് അല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു .ഇതൊരു വിനോദസഞ്ചാര പ്രദേശമായിരുന്നില്ല .
പിന്നീട് റീൽസിലൂടെയാണ് ഈ പ്രദേശം എല്ലാവരും അറിഞ്ഞു തുടങ്ങിയത് .ഇപ്പോൾ വിനോദസഞ്ചാരികളുടെ ഏറെ ഇഷ്ട്ടപെടുന്ന ഒരു വിനോദസഞ്ചാര മേഖലയാണ് ഇത് .
എടവണ്ണ ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തുനിന്നും എത്തുന്നവര്‍ക്ക് ഒതായി അങ്ങാടിയില്‍ നിന്നും കിഴക്കെ ചാത്തല്ലൂരില്‍ എത്താം.അവിടെനിന്നും ചെരപ്പറമ്പില്‍ വലത്തോട്ടുള്ള സ്വകാര്യ റബ്ബര്‍ തോട്ടത്തിനിടയിലൂടെയുള്ള കോണ്‍ക്രീറ്റ് റോഡിലൂടെ ഏകദേശം ഒന്നര കിലോമീറ്റര്‍ പോയാല്‍ മലമുകളിലെത്താം.
വ്യൂ പോയിന്റിന് അടുത്ത് വരെ വാഹനങ്ങള്‍ പോകുമെങ്കിലും കാറിലുള്ള യാത്ര ബുദ്ധിമുട്ടാണ്.കുറച്ചു ബുദ്ധിമുട്ട് സഹിച്ചാലെന്താ നല്ലൊരു കാഴ്ചയും നല്ലൊരു അനുഭവവുമായിരിക്കും ഈ യാത്ര .
തിരിച്ചിറക്കം വലിയ അപകടം നിറഞ്ഞതല്ല. എന്നാല്‍ വ്യൂ പോയിന്റ് ഭീകരമായ അപകട സാധ്യതയുളള ഒന്നാണ്. കാഴ്ചകള്‍ കാണാന്‍ നില്‍ക്കുന്ന പാറയില്‍ നിന്നും ഒന്ന് കാല്‍ തെറ്റിയാല്‍ ഏകദേശം 300 അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്കാണ് വീഴുക. അതിനാൽ കുട്ടികളുമായുള്ള യാത്ര ഏറെ ശ്രദ്ധിക്കേണ്ടതാണ് .
#adventure #beautyfull #malappuram #amazonviewpoint