#Teakmuseum | കടൽ കടന്നു പോവുന്ന തേക്കിന്റെ നാട്ടിലേക്കൊരു യാത്ര

#Teakmuseum | കടൽ കടന്നു പോവുന്ന തേക്കിന്റെ നാട്ടിലേക്കൊരു യാത്ര
Oct 28, 2024 08:40 PM | By Jain Rosviya

(truevisionnews.com) രണ്ടു വശത്തും ചാഞ്ഞു നില്ക്കുന്ന തേക്കിൻ ചില്ലകൾ. അതിനു ഒത്ത നടുവിൽ നീണ്ടുകിടക്കുന്ന നിലമ്പൂർ ഊട്ടി റോഡ് .മഴക്കാലത്ത് ആ റൂട്ടിലൂടെയുള്ള യാത്ര ഒന്ന് അനുഭവിക്കേണ്ടതു തന്നെയാണ് .

ഇരുചക്ര വാഹനത്തിലാണ് യാത്രയെങ്കിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗിയാണ്. ബസ്സിൽ ആണ് യാത്ര ചെയ്യുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ സൈഡ് സീറ്റ് തിരഞ്ഞെടുക്കുക .ആ യാത്ര അനുഭവിച്ചു തന്നെ അറിയുക .

പറഞ്ഞു വരുന്നത് നിലമ്പൂർ തേക്ക് മ്യൂസിയത്തെക്കുള്ള യാത്രയെ കുറിച്ചാണ് .

ലോകത്തിലെ ഏറ്റവും ആദ്യത്തെ തെക്ക് മ്യൂസിയമാണ് നിലമ്പുർ തെക്ക് മ്യൂസിയം .ലോകത്തു തന്നെ ഏറ്റവും പഴക്കം ചെന്ന തേക്ക് മ്യൂസിയവും ഇതു തന്നെയാണ് .

ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ തോട്ടത്തിനു 5.675 ഏക്കർ വിസ്തൃതിയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ മനുഷ്യനിർമ്മിത തേക്കുതോട്ടം എന്ന സവിശേഷതയും നിലമ്പൂർ തേക്കുതോട്ടത്തിന്റെ പേരിലാണ് .

ബ്രിട്ടീഷ് ഭരണകാലത്ത് തേക്ക് തടിയുടെ ക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ കലക്ടർ എച്ച്.വി കനോലിയുടെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ചാത്തുമേനോൻ 1846-ൽ ഡോക്ടർ റെഗ്‌സ് ബർഗ്ഗിന്റെ സഹായത്തോടെയാണ് ഈ തേക്കുതോട്ടം നിർമ്മിച്ചത് .

നിലമ്പൂർ ടൗണിൽ നിന്നും ഊട്ടി റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.ടിക്കറ്റ് എടുത്തു വേണം മ്യൂസിയത്തിലേക്ക് പ്രവേശിക്കാൻ .

പ്ലാസ്റ്റിക്മുതലായ വസ്തുക്കൾ അകത്തേക്കു പ്രവേശിപ്പിക്കില്ല .അതിനാൽ അത് ഒഴിവാക്കുക .അകത്തു പ്രവേശിച്ചു കഴിഞ്ഞാൽ തേക്കിൻറെ ലോകത്തായിരിക്കും പിന്നെ നമ്മൾ .

ഏറ്റവും വലിയ തേക്കും ,ഏറ്റവും പഴക്കം ചെന്ന തേക്കും തേക്ക് കൊണ്ട് നിർമിച്ചിട്ടുള്ള പലതരം ഫർണിച്ചറുകളും നമുക്ക് കാണാം .

തേക്കിനെ കുറിച്ച് വലിയ അറിവ് തന്നെ നമുക്കു അവിടെ നിന്നും ഉണ്ടാക്കി എടുക്കാൻ സാധിക്കും .മ്യൂസിയത്തിൽ നിന്നും പുറത്തു കടന്നാൽ പലതരത്തിലുള്ള പൂക്കളും മരങ്ങളും നമുക്ക് അവിടെ കാണാൻ സാധിക്കും .

പല നിറത്തിലും പല ചേലിലുമുള്ള പൂമ്പാറ്റകളും നമുക്ക് നല്ല മനോഹര കാഴ്ചയൊരുക്കും .

തേക്ക് മ്യൂസിയത്തിൽ നിന്നും അൽപ്പം ദൂരെയാണ് കനോലി പ്ലോട്ട് .അതിനാൽ തന്നെ അങ്ങോട്ടേയ്ക്ക് പോവാൻ നമ്മൾ വേറെ ടിക്കറ്റ് എടുക്കേണ്ടതുണ്ട്.

ചാലിയാർ പുഴ കടന്നു വേണം അങ്ങോട്ട് പ്രവേശിക്കാൻ .അതിനാൽ തന്നെ അവിടെയ്ക്ക് ബോട്ടിങ് സ്വകാര്യവും ഉണ്ട് . നമ്മെ ഏറെ ആശ്ചര്യപ്പെടുത്തുന്ന ആകാശത്തോളം വലുപ്പമുള്ള തേക്കുകളാണ് അവിടത്തെ പ്രത്യേകത .

ഒരാൾ മറഞ്ഞു നിന്നാൽ ഇപ്പുറത്തും നിൽക്കുന്ന ഒരാൾക്കു കാണാൻ കഴിയാത്ത തരത്തിലുള്ള വണ്ണമാണ് ഓരോ തേക്കിനും .തേക്കിന് മാത്രമായുള്ള ആ ലോകം അമ്പരപ്പോടെ നമ്മുക്ക് യഥേഷ്ടം കണ്ടു നടക്കാം .

#Teak #museum #trip #land #teak #that #crosses #the #sea

Next TV

Related Stories
വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും

Jul 22, 2025 12:14 PM

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

Jul 17, 2025 04:51 PM

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയിലേക്കൊരു യാത്ര...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
Top Stories










//Truevisionall