(truevisionnews.com) മലയാളികളുടെ ദിനചര്യയാണ് രാവിലെയുള്ള ചായ കുടി. ഈ ചായ കുടി ശരീരത്തിന് എങ്ങനെ ഗുണകരമാകുന്നെന്ന് നോക്കാം...!
1. ചായയിലെ ഫ്ളാവനോയ്ഡ്സ്എന്ന ആന്‍റി ഒാക്സിഡന്‍റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
2. ചായയില്‍ അടങ്ങിയിട്ടുള്ള കഫീന് ശരീരത്തിന് ജലാംശം പ്രദാനം ചെയ്യുന്നു.
3. പല്ലുകളുടെ ആരോഗ്യത്തിനുവേണ്ട ഫ്ലൂറൈഡ് ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
4. ഗ്രീന്‍ ടീ പോലെയുള്ള ചായ സ്ഥിരമായി കുടിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും.
5. ചായയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്‍റ് ക്യന്‍സറിനെ പ്രതിരോധിക്കുന്നു.
#health | പ്രായം കുറയ്ക്കും പ്രത്യേക ചെറുപയര്‍ പായ്ക്ക്...
(truevisionnews.com) പ്രായമായാലും പ്രായക്കുറവ് ആഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗവും. പ്രായം ആദ്യം കാണപ്പെടുന്നത് നമ്മുടെ ചര്‍മത്തില്‍ തന്നെയാണ്.
ചര്‍മത്തില്‍ ചുളിവുകള്‍ വീഴും, ചര്‍മം അയഞ്ഞു തൂങ്ങും. ഇതിനായി വിലയേറിയ പരിഹാരങ്ങള്‍ തേടുന്നവരുമുണ്ട്. കൃത്രിമ വഴികള്‍. എന്നാല്‍ ഇവ പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുക.
തികച്ചും സ്വാഭാവിക വഴികള്‍ ഇതിനായുണ്ട്. ഇതിലൊന്നാണ് ചെറുപയര്‍ പൊടി ഉപയോഗിച്ചുള്ള ഒരു വഴി. പൊതുവേ സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണ് ചെറുപയര്‍ പൊടി.
ഇത് സോപ്പിന് പകരം ഉപയോഗിയ്ക്കാവുന്ന ഒന്നു കൂടിയാണ്. ഏതു പ്രായക്കാര്‍ക്കും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ് ഇത്. ചെറുപയര്‍ പൊടി കൊണ്ട് പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്ന പ്രത്യേക പായ്ക്കുണ്ടാക്കാം.
ചെറുപയര്‍ പൊടിയ്‌ക്കൊപ്പം ഇതില്‍ മുട്ട വെള്ള, തേന്‍, നാരങ്ങാനീര് എന്നിവയും ചേര്‍ക്കും. മുഖത്തിന് ഇറുക്കം നല്‍കുന്ന ഒന്നു കൂടിയാണിത്. കൊളാജന്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന മുട്ട മുഖ കോശത്തിന് ഇലാസ്‌ററിസിറ്റി നല്‍കും.
അയഞ്ഞു തൂങ്ങാതെ ചര്‍മത്തിന് ഇറുക്കം നല്‍കും. ഇതാണ് ചര്‍മത്തിന് ഇറുക്കം നല്‍കുന്നതും ചുളിവുകള്‍ ഒഴിവാക്കുന്നതും. ചര്‍മം അയഞ്ഞു തൂങ്ങുന്നത് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന പ്രധാനപ്പെട്ടൊരു വഴിയാണ്.
നാരങ്ങാനീരും
നിറം വര്‍ദ്ധിപ്പിയ്ക്കാനും ചര്‍മത്തിന് ചെറുപ്പത്തിനുമെല്ലാം നാരങ്ങാനീരും ഏറെ നല്ലതാണ്.നാരങ്ങാനീരും മുഖത്തിന് ബ്ലീച്ചിംഗ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.
ഇതിലെ വൈറ്റമിന്‍ സിയും സിട്രിക് ആസിഡുമെല്ലാം തന്നെ ഏറെ ഗുണങ്ങള്‍ നല്‍കുന്നു. നല്ലൊരു ക്ലെന്‍സിംഗ് ഏജന്റും ബ്ലീച്ചിംഗ് ഏജന്റുമാണ് നാരങ്ങ.
മുഖത്തെ അമിത എണ്ണമയമടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇതൊരു സ്വാഭാവിക പരിഹാരമാണ്. പ്രകൃതിദത്തമായ ആൻറി ബാക്ടീരിയൽ ഘടകമാണ് നാരങ്ങ. ഇവ മുഖക്കുരുവിനെ സ്വാഭാവികമായി ചികിത്സിക്കാൻ സഹായിക്കുന്നു.
തേൻ
തേൻ ഒരു സ്വാഭാവിക ഹ്യൂമെക്ടന്റാണ്. അതായത്, ഇത് ചർമ്മത്തിൽ ആഴത്തിൽ ഈർപ്പം പകരുന്നു. തേനിലെ എൻസൈമുകൾ ചർമ്മത്തിൽ മണിക്കൂറുകളോളം ജലാംശം നിലനിർത്തുന്നു, ഇത് ചർമ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു.
നിർജ്ജീവ ചർമ്മ കോശങ്ങളെ സൗമ്യമായി നീക്കം ചെയ്തുകൊണ്ട് മുഖവും ചർമ്മവും തിളക്കമുള്ളതാക്കാൻ തേൻ സഹായിക്കുന്നു. തേനിന്റെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും മുഖക്കുരു കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മുട്ട വെള്ള
ഒരു മുട്ട വെള്ള എടുക്കുക. അല്‍പം ചെറുനാരങ്ങാനീരു പിഴിഞ്ഞൊഴിച്ച് ഇളക്കുക. പിന്നീട് ഇതിലേയ്ക്ക് 1 ടീസ്പൂണ്‍ തേന്‍, പാകത്തിന് ചെറുപയര്‍ പൊടി എന്നിവയും ചേര്‍ത്തിളക്കി നല്ലൊരു മിശ്രിതമാക്കുക.
മുഖം ഇളംചൂടുവെള്ളം കൊണ്ടു കഴുകി തുടയ്ക്കുക. ലേശം ഈര്‍പ്പം മുഖത്തുണ്ടാകുന്നതു നല്ലതാണ്. ഈ മിശ്രിതം മുഖത്തു പുരട്ടുക. കണ്ണിനു താഴെയുള്ള ഭാഗം ഒഴിവാക്കുക.
ഇത് മുഖത്തു പുരട്ടിയ ശേഷം സംസാരിയ്ക്കുകയോ ചിരിയ്ക്കുകയോ അരുത്. കാരണം ഇതു മുഖത്തു ചുളിവുകള്‍ വരാന്‍ കാരണമാകും. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ പതുക്കെ സ്‌ക്രബ് ചെയ്ത് ഇളംചൂടുവെള്ളം കൊണ്ടു കഴുകാം.
മുഖം കഴുകിയ ശേഷം വരണ്ടതായി തോന്നുന്നുവെങ്കില്‍ മോയിസ്ചറൈസര്‍ പുരട്ടാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ചെയ്താല്‍ മുഖത്തിന് ചെറുപ്പം ലഭിയ്ക്കും. ചുളിവു മാറും.
#good #to #drink #tea #morning?