കോഴിക്കോട് താമരശ്ശേരിയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് താമരശ്ശേരിയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്
May 14, 2025 03:18 PM | By VIPIN P V

താമരശ്ശേരി: ( www.truevisionnews.com ) താമരശ്ശേരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പൊലീസ് കേസെടുത്തു. പനംതോട്ടത്തില്‍ നൗഷാദിന് എതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. ബിഎന്‍എസിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ്.

പൊലീസ് സഹായത്തോടെ യുവതിയുടെയും കുട്ടികളുടെയും വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വീട്ടില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ലഹരിക്കടിമയായ നൗഷാദിന്റെ ക്രൂരമര്‍ദനത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി മകളെയും കൊണ്ട് നസ്ജ വീടു വിട്ടിറങ്ങുകയായിരുന്നു.

നൗഷാദിന്റെ ആക്രമണത്തില്‍ യുവതിയുടെ തലയ്ക്കുള്‍പ്പടെ പരിക്കേറ്റിരുന്നു. തങ്ങളെ വെട്ടിക്കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി താമരശ്ശേരി പൊലീസിന് മൊഴി നല്‍കിയിരുന്നു. ലഹരിക്കടിമയായ നൗഷാദ് വീട്ടിലേക്കെത്തുകയും ഭാര്യയുടെ മുടിയില്‍ കുത്തിപ്പിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ദമ്പതികളുടെ കുഞ്ഞിനേയും ഇയാള്‍ ആക്രമിച്ചു.

ഇതില്‍ ഭയന്ന് നസ്ജയും കുഞ്ഞും വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ക്രൂരമായി മര്‍ദനത്തിനിരയായ നസ്ജയെ നാട്ടുകാര്‍ കണ്ടതോടെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിന് മുന്‍പും നൗഷാദ് തന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നാണ് നസ്ജ പൊലീസിന് നല്‍കിയ മൊഴി.

Woman brutally beaten Thamarassery Kozhikode Police register case against husband

Next TV

Related Stories
തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Jul 22, 2025 10:08 PM

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍...

Read More >>
ഹൃദയം മുറിഞ്ഞു...! പ്രാർത്ഥനകൾ വിഫലമായി, കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2025 05:44 PM

ഹൃദയം മുറിഞ്ഞു...! പ്രാർത്ഥനകൾ വിഫലമായി, കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം...

Read More >>
കണ്ണൂരിലെ വീട്ടിൽ കവർച്ച, അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം ഊർജിതം

Jul 22, 2025 01:27 PM

കണ്ണൂരിലെ വീട്ടിൽ കവർച്ച, അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം ഊർജിതം

കണ്ണൂരിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം...

Read More >>
അടിപിടിക്കിടെ പിടിച്ചുമാറ്റിയതിന് പ്രതികാരം; യുവാവിനെ കഴുത്തിൽ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമം, ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടുപേർ പിടിയിൽ

Jul 22, 2025 08:13 AM

അടിപിടിക്കിടെ പിടിച്ചുമാറ്റിയതിന് പ്രതികാരം; യുവാവിനെ കഴുത്തിൽ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമം, ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടുപേർ പിടിയിൽ

യുവാവിനെ കഴുത്തിൽ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമം, ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടുപേർ പിടിയിൽ...

Read More >>
വിവാഹം കഴിഞ്ഞ് രണ്ടാംനാൾ 17-കാരി മരിച്ചു, പോക്‌സോ കേസിൽ ഭർത്താവ് അറസ്റ്റിൽ

Jul 22, 2025 07:55 AM

വിവാഹം കഴിഞ്ഞ് രണ്ടാംനാൾ 17-കാരി മരിച്ചു, പോക്‌സോ കേസിൽ ഭർത്താവ് അറസ്റ്റിൽ

വിവാഹം കഴിഞ്ഞ് രണ്ടാംനാൾ ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ 17-കാരി...

Read More >>
Top Stories

//Truevisionall