കോഴിക്കോട്: ( www.truevisionnews.com ) കാരന്തൂരിൽ വിവിധയിടങ്ങളിൽ മോഷണം. പെട്രോൾ പമ്പിൽ നിന്ന് 21000 രൂപ കവർന്നു. കമ്പനി ആവശ്യത്തിനു ഉപയോഗിക്കുന്ന ടാബ്‌ലെറ്റ് കമ്പ്യൂട്ടറും മൂന്ന് ജോഡി ഷൂസും മോഷണം പോയി.

അടുത്തുള്ള രണ്ട് സ്കൂട്ടർ ഷോറൂമുകളിലും മോഷണ ശ്രമം നടന്നു.മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച രാത്രി 12നും പുലർച്ച 1.30 നും ഇടയിലാണ് മോഷണം നടന്നത്.
സെക്യൂരിറ്റിയും യാത്രക്കാരും നാട്ടുകാരും ഇയാളെ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എല്ലാസ്ഥലത്തും കയറിയത് ഒരാൾ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
Theft Karanthur Kozhikode tablet and three pairs shoes stolen from petrol pump
