#KLRahul | 'എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്'; ഇൻസ്റ്റഗ്രാമിൽ കോളിളക്കം സൃഷ്ടിച്ച് കെ.എൽ. രാഹുലിന്റെ പോസ്റ്റ്

#KLRahul | 'എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്'; ഇൻസ്റ്റഗ്രാമിൽ കോളിളക്കം സൃഷ്ടിച്ച് കെ.എൽ. രാഹുലിന്റെ പോസ്റ്റ്
Aug 23, 2024 12:54 PM | By VIPIN P V

മുംബൈ: (truevisionnews.com) കൗതുകകരമായ ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍.

ശ്രീലങ്കയ്‌ക്കെതിരായി അടുത്തിടെ നടന്ന ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ രാഹുലിന്റെ പോസ്റ്റ് ആരാധകരില്‍ ആകാംക്ഷയും ഒപ്പം അമ്പരപ്പുമാണ് ഉണ്ടാക്കിയത്.

ശ്രീലങ്കന്‍ പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന താരത്തിന്റെ പ്രഖ്യാപനം ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ആക്കംകൂട്ടി.

'എനിക്ക് ഒരു പ്രഖ്യാപനം നടത്താനുണ്ട്, തുടരുക..' ഇതായിരുന്നു കെ.എല്‍.രാഹുല്‍ ഇന്‍സ്റ്റ സ്റ്റോറിയില്‍ ആദ്യമിട്ട അറിയിപ്പ്. ഈ സന്ദേശം അദ്ദേഹത്തിന്റെ ആരാധകരില്‍ ഏറെ ജിജ്ഞാസയുണ്ടാക്കി.

തൊട്ടുപിന്നാലെ ഈ അറിയിപ്പിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ കെ.എല്‍. രാഹുലിന്റേതായി ഇന്‍സ്റ്റ സ്റ്റോറിയുടെ മറ്റൊരു സ്‌ക്രീന്‍ഷോട്ട് കൂടി വ്യാപകമായി പ്രചരിക്കപ്പെട്ടു.

പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്നതായിരുന്നു ഈ സ്‌ക്രീന്‍ഷോട്ടിലെ അറിയിപ്പ്. 'ഏറെ ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം, പ്രൊഫഷണല്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഈ തീരുമാനം എളുപ്പമായിരുന്നില്ല, കാരണം ഈ കായിക വിനോദം വര്‍ഷങ്ങളായി എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്', ഇത്തരത്തിലുള്ളതായിരുന്നു പോസ്റ്റ്.

എന്നാല്‍, ഇത് വ്യാജ പോസ്റ്റാണെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ സ്റ്റോറിയില്‍ അത്തരത്തിലൊരു പോസ്റ്റില്ല.

സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനമാണ് ഇത്തരമൊരു വ്യാജ പോസ്റ്റ് പ്രചരിക്കാന്‍ ഇടയാക്കിയതെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ പറയുന്നത്.

#announcement #make #created #Instagram #KLRahul #post

Next TV

Related Stories
ചരിത്ര നേട്ടം; ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്

Jul 10, 2025 02:15 PM

ചരിത്ര നേട്ടം; ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്

തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിൻ...

Read More >>
കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

Jul 6, 2025 01:21 PM

കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

ഫിഫ ക്ലബ് ലോക കപ്പിൽ ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാലയ്ക്ക് കാലിന് ഗുരുതരമായി പരുക്കേറ്റു....

Read More >>
Top Stories










GCC News






//Truevisionall