#Health | മുടി വേ​​ഗത്തിൽ വളരാൻ ആവണക്കെണ്ണ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ

#Health | മുടി വേ​​ഗത്തിൽ വളരാൻ ആവണക്കെണ്ണ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ
Aug 14, 2024 10:45 PM | By ShafnaSherin

(truevisionnews.com)മുടിയുടെ ആരോ​ഗ്യത്തിന് പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന എണ്ണയാണ് ആവണക്കെണ്ണ. ആൻ്റിഓക്‌സിഡൻ്റുകളും ഫാറ്റി ആസിഡുകളും അടങ്ങിയ ആവണക്കെണ്ണ മുടിവളർച്ച വേ​ഗത്തിലാക്കുന്നു.

ആവണക്കെണ്ണ ഉപയോഗിക്കുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ആവണക്കെണ്ണയിലെ ഒമേഗ - 6 ഫാറ്റി ആസിഡുകൾ മുടിപൊട്ടുന്നതും തടയുന്നു.

ആവണക്കെണ്ണ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും അങ്ങനെ ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മാസത്തിലൊരിക്കൽ ആവണക്കെണ്ണ പുരട്ടുന്നത് മുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നു. ആന്റി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങളുള്ള ആവണക്കെണ്ണ പുരികങ്ങളിലും കൺപീലികളിലും പുരട്ടുന്നത് മുടി വളരാൻ സഹായിക്കും.

നല്ല മുടി വളർച്ചയ്ക്ക് ആഴ്ചയിൽ ഒരിക്കൽ ആവണക്കെണ്ണ ഉപയോ​ഗിക്കുക. ഒലീവ് ‌ഓയിലിനൊപ്പം ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണയും അൽപം നാരങ്ങയുടെ നീരും യോജിപ്പിച്ച് തലയിൽ പുരട്ടുക.

അരമണിക്കൂറിന് ശേഷം കഴുകി കളയുക. ഇതും മുടി വളർച്ച വേ​ഗത്തിലാക്കും. ആവണക്കെണ്ണയും ബദാം ഓയിലും തുല്യ അളവിലെടുത്ത് തലയിൽ പുരട്ടുന്നത് അകാലനര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും സഹായിക്കും.

ബദാം ഓയിലിന് പകരം വെളിച്ചെണ്ണയും ഉപയോഗിക്കാം. പുരികം വളരാനായി ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. അഞ്ച് മിനുട്ട് നേരം മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക. ഇത് പുരികം വേ​ഗത്തിൽ വളരാൻ സഹായിക്കും.

#Castor #oil #faster #hair #growth #Use #way

Next TV

Related Stories
#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

Sep 14, 2024 09:48 AM

#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Read More >>
#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

Sep 13, 2024 05:34 PM

#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ തയാറാക്കാം. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാനും റോസ് വാട്ടർ...

Read More >>
#ghee | നെയ്യിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്ന് അറിയാമോ? നോക്കാം ചില എളുപ്പവഴികൾ...

Sep 13, 2024 10:29 AM

#ghee | നെയ്യിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്ന് അറിയാമോ? നോക്കാം ചില എളുപ്പവഴികൾ...

എന്നാൽ വീട്ടിലുള്ള നെയ്യ് ശുദ്ധമാണെന്ന് ഉറപ്പുണ്ടോ? നെയ്യ് ശുദ്ധമാണോയെന്ന് വീട്ടിൽ വച്ച് തന്നെ...

Read More >>
#Rosewater |  മുഖക്കുരുവും കറുത്തപാടുകളും ഇനി എളുപ്പം അകറ്റാം,  റോസ് വാട്ടർ ഉപയോഗിക്കൂ ...

Sep 8, 2024 02:51 PM

#Rosewater | മുഖക്കുരുവും കറുത്തപാടുകളും ഇനി എളുപ്പം അകറ്റാം, റോസ് വാട്ടർ ഉപയോഗിക്കൂ ...

കോശങ്ങളില്‍ എപ്പോഴും ആരോഗ്യകരവും പോഷണവും ആവശ്യത്തിന് ജലാംശവും നിലനിർത്താൻ...

Read More >>
#health |   കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....

Sep 3, 2024 08:02 PM

#health | കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....

മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നതു കാണം. കഞ്ഞിവെള്ളം മുടിയില്‍ തേയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...

Read More >>
#milk | വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതറിഞ്ഞോളൂ ...

Sep 2, 2024 06:08 PM

#milk | വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതറിഞ്ഞോളൂ ...

മാത്രമല്ല ഒഴിഞ്ഞിരിക്കുന്ന വയറ്റില്‍ പാൽ കുടിക്കുന്നത് ഗാസ്ട്രിക്ക്, അസിഡിറ്റി, വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്കുള്ള സാധ്യത...

Read More >>
Top Stories