#Health | ചായയില്‍ ഏലയ്ക്ക ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

#Health | ചായയില്‍ ഏലയ്ക്ക ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍
Aug 12, 2024 09:57 AM | By ShafnaSherin

(truevisionnews.com)നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയവയൊക്കെ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ചായയില്‍ ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.

പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് അസിഡിറ്റിയെ അകറ്റാനും ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിൾ, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഏലയ്ക്കാ ചായ പതിവായി കുടിക്കാം.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. തണുപ്പുക്കാലത്തെ ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്കാ ചായ കുടിക്കുന്നത് നല്ലതാണ്.

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക സഹായിക്കും. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർധിപ്പിക്കുകയും ചെയ്യുന്നു.

ഏലയ്ക്കാ ചായ പതിവായി കുടിക്കുന്നത് വഴി ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഏലയ്ക്കാ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

#Add #cardamom #your #tea #drink # benefits

Next TV

Related Stories
#blacktea |   വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

Oct 1, 2024 03:51 PM

#blacktea | വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

കട്ടൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന്...

Read More >>
#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Sep 29, 2024 07:34 PM

#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തണുത്ത വെള്ളം അമിതമായി കുടിച്ചാൽ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്നും ചില പഠനങ്ങൾ...

Read More >>
#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

Sep 28, 2024 08:35 PM

#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും മരുന്നുകളും കൊണ്ട് മിക്കവരിലും ഹൈപ്പർടെൻഷൻ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും....

Read More >>
#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

Sep 28, 2024 07:28 AM

#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍ എന്തൊല്ലാമെന്ന്...

Read More >>
#health | ഫോണിൽ നോക്കുമ്പോൾ കണ്ണിന് വേദനയും ചൊറിച്ചിലുമുണ്ടോ...?എങ്കിൽ ശ്രദ്ധിക്കണം

Sep 27, 2024 08:43 PM

#health | ഫോണിൽ നോക്കുമ്പോൾ കണ്ണിന് വേദനയും ചൊറിച്ചിലുമുണ്ടോ...?എങ്കിൽ ശ്രദ്ധിക്കണം

ഒരിക്കലും സ്വയം ചികിത്സ ചെയ്യരുത്. കണ്ണിന് ആവശ്യമായ ഈർപ്പം...

Read More >>
#sex | സെക്‌സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരം! അതേതെല്ലാം എന്നറിയാം...

Sep 27, 2024 01:13 PM

#sex | സെക്‌സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരം! അതേതെല്ലാം എന്നറിയാം...

എന്നാൽ ശാരീരിക ബന്ധത്തിന് മുമ്പോ ശാരീരിക ബന്ധത്തിന് ശേഷമോ ചില ഭക്ഷണം കഴിക്കരുതെന്ന് നിങ്ങൾക്കറിയാമോ? ആ ഭക്ഷണങ്ങൾ അപകടകരമാണ്. അതേതെല്ലാം...

Read More >>
Top Stories