#complaint | മറ്റൊരാളുമായി സെക്‌സ് ചെയ്യണം, അശ്ലീല വീഡിയോ കാണാനും നിർബന്ധം; ഭർത്താവിനെതിരെ യുവതിയുടെ പരാതി

#complaint |  മറ്റൊരാളുമായി സെക്‌സ് ചെയ്യണം, അശ്ലീല വീഡിയോ കാണാനും നിർബന്ധം; ഭർത്താവിനെതിരെ  യുവതിയുടെ പരാതി
Aug 4, 2024 04:57 PM | By Susmitha Surendran

ലഖ്‌നൗ: (truevisionnews.com) സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നതായും മറ്റൊരാളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതി.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ നാൽപ്പതുകാരിയാണ് ഭര്‍ത്താവിനെതിരേ ലഖ്‌നൗ നാക്ക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

ഭര്‍ത്താവിനൊപ്പം ചൈനയില്‍ താമസിക്കുന്നതിനിടെയാണ് ക്രൂരമായ ശാരീരികപീഡനത്തിനിരയായതെന്നും ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് ചൈനയില്‍നിന്ന് നാട്ടിലെത്തിയതെന്നും യുവതിയുടെ പരാതിയിലുണ്ട്.

2015-ലാണ് ഗണേഷ് ഗഞ്ച് സ്വദേശിയായ യുവാവും പരാതിക്കാരിയും വിവാഹിതരായത്. 15 ലക്ഷം രൂപ സ്ത്രീധനം വിവാഹസമയത്ത് വരന്‍ ചോദിച്ചു വാങ്ങിയിരുന്നു.

ചൈനയില്‍ ജോലിചെയ്തിരുന്ന വരന്‍ വിവാഹശേഷം അവിടേക്ക് മടങ്ങി. ഏറെ അഭ്യര്‍ഥിച്ചപ്പോള്‍ ഒരുമാസത്തിന് ശേഷം ഇയാള്‍ തിരിച്ചെത്തി.

എന്നാല്‍, ഇതിനുശേഷം ദിവസവും മദ്യപിച്ച് മര്‍ദിക്കുന്നത് പതിവായി. യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ഉപദ്രവം വര്‍ധിച്ചു.

ശേഷം ചൈനയിലേക്ക് പോയെങ്കിലും അവിടെവെച്ചും ഉപദ്രവം തുടര്‍ന്നു. കോവിഡ് കാലത്ത് നാട്ടിലേക്ക് വരുന്നതിനിടെ തന്റെ വിസയും രണ്ടുലക്ഷം രൂപയും ഭര്‍ത്താവ് കൈക്കലാക്കി.

2022 സെപ്റ്റംബറില്‍ ചൈനയിലേക്ക് മടങ്ങുമ്പോള്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ടരലക്ഷം രൂപ കൂടി ഭര്‍ത്താവ് തട്ടിയെടുത്തെന്നും പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ അപഹരിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.

ഉപദ്രവം തുടര്‍ന്നതോടെ നേരത്തെ ലഖ്‌നൗവില്‍ തിരിച്ചെത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച് ക്ഷമ ചോദിക്കുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയുംചെയ്തു.

ഇതിനുശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് നാലാം തീയതിയാണ് വീണ്ടും ഭര്‍ത്താവിനൊപ്പം ചൈനയിലേക്ക് പോയത്. എന്നാല്‍, ചൈനയിലെത്തിയ ശേഷം ഭര്‍ത്താവിന്റെ പീഡനം തുടര്‍ന്നെന്നും അശ്ലീല വീഡിയോ കാണാന്‍ ഉള്‍പ്പെടെ നിര്‍ബന്ധിച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്.

ചൈനയില്‍വെച്ച് സ്ത്രീധനമായി വീണ്ടും പണം ആവശ്യപ്പെട്ട് മര്‍ദിച്ചു. മറ്റൊരു യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും തന്നെ നിര്‍ബന്ധിച്ചു. ആഫ്രിക്കന്‍ സ്വദേശിയായ യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനാണ് ഭര്‍ത്താവ് നിര്‍ബന്ധിച്ചത്.

എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും കൈയിലുള്ള പണമെല്ലാം തട്ടിയെടുക്കുകയുംചെയ്തു. തുടര്‍ന്ന് ജീവന് ഭീഷണിയാകുമെന്ന് തോന്നിയതോടെ എംബസിയില്‍ വിവരമറിയിച്ചതെന്നും പരാതിക്കാരി പറഞ്ഞു.

എംബസിയുടെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു എംബസി അധികൃതരുടെ നിര്‍ദേശം.

ഇതനുസരിച്ചാണ് യുവതി ലഖ്‌നൗവിലെ നാക്ക പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

#Compulsion #sex #another #person #watch #pornographic #videos #Woman #against #her #husband

Next TV

Related Stories
#Arrest | ഏറെ വട്ടം കറക്കിയ 'ലേഡി ഡോൺ'; ഗുണ്ടാ നേതാവിന്‍റെ പങ്കാളി അറസ്റ്റിൽ

Sep 19, 2024 09:58 PM

#Arrest | ഏറെ വട്ടം കറക്കിയ 'ലേഡി ഡോൺ'; ഗുണ്ടാ നേതാവിന്‍റെ പങ്കാളി അറസ്റ്റിൽ

കാറിനുള്ളിൽ വെടിയേറ്റ് മരിച്ച കേസിലാണ് ഇവരും...

Read More >>
#suicide | ഫുഡ് ഡെലിവറി വൈകി; ഉപഭോക്താവിന്റെ ശകാരത്തിൽ മനംനൊന്ത് 19കാരൻ ജീവനൊടുക്കി

Sep 19, 2024 08:36 PM

#suicide | ഫുഡ് ഡെലിവറി വൈകി; ഉപഭോക്താവിന്റെ ശകാരത്തിൽ മനംനൊന്ത് 19കാരൻ ജീവനൊടുക്കി

കൊരട്ടൂർ ഭാഗത്ത് ഭക്ഷണം എത്തിക്കേണ്ട വീട് കണ്ടെത്താനാകാതെ വന്നതോടെയാണ് പവിത്രൻ...

Read More >>
#rapecase | 40കാരിയെ റി​സോ​ര്‍​ട്ടി​ല്‍ വ​ച്ച്  പീ​ഡി​പ്പി​ച്ചെന്ന് പ​രാ​തി; ബി​ജെ​പി എം​എ​ല്‍​എയടക്കം ഏഴ് പേർക്കെതിരെ കേസ്

Sep 19, 2024 07:36 PM

#rapecase | 40കാരിയെ റി​സോ​ര്‍​ട്ടി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ചെന്ന് പ​രാ​തി; ബി​ജെ​പി എം​എ​ല്‍​എയടക്കം ഏഴ് പേർക്കെതിരെ കേസ്

ബലാത്സംഗ കേസിൽ ഐപിസി 354 എ, 354 ​സി, 376, 506, 504, 120 (ബി), 149, 384, 406, 308 ​എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ്...

Read More >>
#POCSOcase | തെലുഗ് നൃത്തസംവിധായകനെതിരെ പോക്സോ കേസ്; പരാതി നല്‍കി ഇരുപത്തിയൊന്നുകാരി

Sep 19, 2024 07:12 AM

#POCSOcase | തെലുഗ് നൃത്തസംവിധായകനെതിരെ പോക്സോ കേസ്; പരാതി നല്‍കി ഇരുപത്തിയൊന്നുകാരി

കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ്...

Read More >>
#arjunmission | അർജുന് വേണ്ടിയുള്ള നാവിക സേനയുടെ തിരച്ചിൽ ഇന്ന്; ഡ്രഡ്ജർ' പരിശോധന നാളെ തുടങ്ങും

Sep 19, 2024 06:16 AM

#arjunmission | അർജുന് വേണ്ടിയുള്ള നാവിക സേനയുടെ തിരച്ചിൽ ഇന്ന്; ഡ്രഡ്ജർ' പരിശോധന നാളെ തുടങ്ങും

ചൊവ്വാഴ്ച വൈകിട്ട് ഡ്രഡ്‍ജർ എത്തുമെന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും കടലിൽ ശക്തമായ കാറ്റുണ്ടായിരുന്നതിനാലും മത്സ്യത്തൊഴിലാളികളുടെ വലയും...

Read More >>
Top Stories










Entertainment News