#skincare | മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍

#skincare | മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍
Aug 3, 2024 02:57 PM | By Athira V

( www.truevisionnews.com  )മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നത് കുറയ്ക്കാന്‍ ആദ്യം ചെയ്യേണ്ടത് ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക:

    സൂര്യരശ്മികള്‍ ചര്‍മ്മത്തില്‍ ഏല്‍ക്കുന്നത് പ്രായക്കൂടുതല്‍ തോന്നിക്കാന്‍ കാരണമാകും. അതിനാല്‍ പരമാവധി വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക.

2. സൺസ്ക്രീൻ ലോഷൻ:

പുറത്തു പോകുമ്പോള്‍ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്.

3. പുകവലി ഒഴിവാക്കുക :

പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി ഒഴിവാക്കുക.

4. വെള്ളം ധാരാളം കുടിക്കുക:

    വെള്ളം ധാരാളം കുടിക്കുക. ഇത് ചർമ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഇതിനായി ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക.

5. മുഖം ഇടയ്ക്കിടെ കഴുകുക:

    മുഖം ഇടയ്ക്കിടെ കഴുകുന്നത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. അതുപോലെ മേക്കപ്പ് കഴുകി കളയാതെ ഉറങ്ങരുത്.

6. ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്:

     എണ്ണ അടങ്ങിയ ഭക്ഷണങ്ങള്‍, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

7. ഉറക്കം :

തുടർച്ചയായ ഉറക്കക്കുറവ്​ മുഖത്ത് പ്രായക്കൂടുതൽ തോന്നാന്‍ വഴിവയ്ക്കും. അതിനാല്‍ രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

8. വ്യായാമം:

    വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.



#habits #which #will #keep #your #skin #young-

Next TV

Related Stories
#Health | കാപ്പി പൊടി കൊണ്ടുള്ള ഫേസ്‌പാക്കോ! മുഖം സുന്ദരമാക്കാൻ കാപ്പി പൊടി ഇങ്ങനെ ഉപയോഗിക്കാം

Sep 17, 2024 03:46 PM

#Health | കാപ്പി പൊടി കൊണ്ടുള്ള ഫേസ്‌പാക്കോ! മുഖം സുന്ദരമാക്കാൻ കാപ്പി പൊടി ഇങ്ങനെ ഉപയോഗിക്കാം

ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് പരീക്ഷിക്കാവുന്ന കോഫി കൊണ്ടുള്ള ഫേസ് പാക്കുകൾ...

Read More >>
#Health | മുഖം സുന്ദരമാക്കാൻ തക്കാളി ഇങ്ങനെയും ഉപയോഗിക്കാം

Sep 15, 2024 04:08 PM

#Health | മുഖം സുന്ദരമാക്കാൻ തക്കാളി ഇങ്ങനെയും ഉപയോഗിക്കാം

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും തക്കാളി മികച്ചതാണ്. മുഖം സുന്ദരമാക്കാൻ തക്കാളി മൂന്ന് രീതിയിൽ...

Read More >>
#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്

Sep 14, 2024 04:09 PM

#Health | പല്ലുകൾക്ക് മഞ്ഞനിറമാണോ...? വീട്ടിൽ തന്നെ പരിഹാരമുണ്ട്

പലരും പല്ലുകളിലെ കറ കളയാന്‍ ദന്ത ഡോക്ടറെയോ മറ്റു മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ മഞ്ഞ നിറത്തെ കളയാന്‍...

Read More >>
#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

Sep 14, 2024 09:48 AM

#health | ചെറിയ ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? അറിയാം

ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Read More >>
#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

Sep 13, 2024 05:34 PM

#Health | റോസ് വാട്ടർ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ തയാറാക്കാം. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാനും റോസ് വാട്ടർ...

Read More >>
#ghee | നെയ്യിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്ന് അറിയാമോ? നോക്കാം ചില എളുപ്പവഴികൾ...

Sep 13, 2024 10:29 AM

#ghee | നെയ്യിൽ മായമില്ലെന്ന് എങ്ങനെ ഉറപ്പ് വരുത്താമെന്ന് അറിയാമോ? നോക്കാം ചില എളുപ്പവഴികൾ...

എന്നാൽ വീട്ടിലുള്ള നെയ്യ് ശുദ്ധമാണെന്ന് ഉറപ്പുണ്ടോ? നെയ്യ് ശുദ്ധമാണോയെന്ന് വീട്ടിൽ വച്ച് തന്നെ...

Read More >>
Top Stories