(truevisionnews.com) കേരളത്തിലെ വീടുകളിലെ അടുക്കളകളിൽ എപ്പോഴും എല്ലാക്കാലവും ആവശ്യമായി വരുന്ന ഒന്നാണ് കറിവേപ്പില. എന്നാൽ, എല്ലായ്‍പ്പോഴും ഇത് കടയിൽ നിന്ന് വാങ്ങുന്നവരും ഉണ്ട്.
എത്ര നട്ടിട്ടും കാര്യമില്ല, വളരുന്നേ ഇല്ല എന്ന പരാതി പറയാത്തവരും കുറവായിരിക്കും. അത് മാത്രമോ? പുറത്ത് നിന്നും വാങ്ങുന്ന കറിവേപ്പില അത്ര സുരക്ഷിതമല്ല എന്നും പറയാറുണ്ട്.
എന്തായാലും, ഒന്ന് നന്നായി മനസ് വച്ചാൽ് ഈ കറിവേപ്പില നമുക്ക് വീട്ടിലും വളർത്തി എടുക്കാവുന്നതേ ഉള്ളൂ. പക്ഷേ, മനസ് വയ്ക്കണം എന്ന് മാത്രം. അതിനായി ഇതാ ചില പൊടിക്കൈകൾ.
ചിലപ്പോൾ നമ്മൾ കുഞ്ഞുതൈകളായിരിക്കും വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന തൈകൾ നേരിട്ട് പുറത്ത് മണ്ണിൽ നടുന്നതിന് പകരം ആദ്യം ചട്ടിയിലോ ഗ്രോ ബാഗിലോ നടാം.
പിന്നീട്, ഒന്ന് വളരുന്നു എന്ന് തോന്നുമ്പോൾ, ഇനി മണ്ണിലേക്ക് മാറ്റി നടാം എന്ന് തോന്നുമ്പോൾ മാറ്റി നട്ടാൽ മതി. മണ്ണിൽ നീർവാർച്ചയുണ്ടോയെന്നുറപ്പിക്കണം. അതുകൊണ്ടായില്ല, നല്ല സൂര്യപ്രകാശം വേണ്ടുന്ന ചെടിയാണ് കറിവേപ്പില.
സൂര്യപ്രകാശം കിട്ടുന്നില്ലേ എന്നുറപ്പിക്കാൻ അതുകൊണ്ട് തന്നെ മറക്കരുത്. വേനൽക്കാലമാണെങ്കിൽ വേണ്ടപോലെ നനയ്ക്കാനും മഴക്കാലമാണെങ്കിൽ വെള്ളം കെട്ടി നിൽക്കാതെയും ശ്രദ്ധിക്കണം.
അതുപോലെ കടലപ്പിണ്ണാക്ക്, കഞ്ഞിവെള്ളം, രണ്ട് തുള്ളി വിനാഗിരി ഇവയെല്ലാം കറിവേപ്പിലയ്ക്ക് ഒഴിച്ചു കൊടുക്കാം. അതുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഒന്ന് വളർന്നു വരുമ്പോൾ തന്നെ ഇല നുള്ളരുത് എന്ന കാര്യം.
ആദ്യത്തെ ഒരു വർഷത്തോളം ഇലകൾ പറിക്കാത്തതാണ് ഉത്തമം. ഓരോ ഇലകളായി നുള്ളിയെടുക്കുന്നതിന് പകരം പൊട്ടിച്ചെടുക്കാനും ശ്രദ്ധിക്കണം.
ഇനി കീടങ്ങൾ നിങ്ങളുടെ കറിവേപ്പിലത്തൈ നശിപ്പിക്കാനെത്തുകയാണെങ്കിൽ അവയെ തുരത്താനുള്ള ഏറ്റവും നല്ല മാർഗം പുകയിലക്കഷായമാണ്.
#curry #leaves #how #grow #tips