(truevisionnews.com) പണ്ടുകാലം മുതലേ പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഉറങ്ങുന്നതിന് മുന്‍പ് കാച്ചിയ പാല്‍ നല്‍കിയിരുന്നു. മുതിര്‍ന്നവര്‍ക്കും ഇതുപോലെ പാല്‍ കുടിക്കാവുന്നതാണ്.
ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. ഉറക്കക്കുറവ് നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇത്തരം പ്രശ്‌നമുള്ളവര്‍ക്ക് രാത്രിയില്‍ പാല്‍ കുടിക്കുന്നത് ശീലമാക്കാം.
കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. കാരണം ഇതില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്.
ഇത് ഉറക്കം നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ സെറോടോണിന്‍, മെലറ്റോണിന്‍ എന്നിവയുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. അതിനാല്‍ ഉറക്കം ലഭിക്കാനായി രാത്രി ചെറുചൂടോടെ പാല്‍ കുടിക്കാം.
ശരീരത്തിന് നല്ലരീതിയില്‍ ഊര്‍ജം പ്രദാനം ചെയ്യുന്ന പാനീയമാണ് പാല്‍. കൂടാതെ കാത്സ്യത്തിന്റെ മികച്ച സ്രോതസ് കൂടിയാണ്. അതിനാല്‍ ദിവസവും പാല്‍ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.
പാലില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉത്കണ്ഠയെ അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. എല്ലാത്തരം അമിനോ ആസിഡുകളാലും പാല്‍ സമൃദ്ധമാണ് .
ഇത് പേശീനിര്‍മാണത്തെ സഹായിക്കും. ശരീരത്തിന് നല്ല ഊര്‍ജം ലഭിക്കാനും പതിവായി പാല്‍ കുടിക്കാം. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. നിര്‍ജലീകരണത്തെ തടയാനും പാല്‍ കുടിക്കുന്നത് ഗുണം ചെയ്യും.
രാത്രി പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അന്നജം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ പാല്‍ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ ഉപകരിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
#better #drink #milk #before #sleeping? #Things #know