#choclate | സംഗതി ഡാര്‍ക്കാണെങ്കിലും കളറാണ് ചോക്ലേറ്റ്; കലക്കനാണ് ഗുണങ്ങള്‍

#choclate  |  സംഗതി ഡാര്‍ക്കാണെങ്കിലും കളറാണ് ചോക്ലേറ്റ്; കലക്കനാണ് ഗുണങ്ങള്‍
Jul 7, 2024 09:10 PM | By Sreenandana. MT

(truevisionnews.com)ആകര്‍ഷകമായ വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ് കടകമ്പോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരുണ്ടോ? വിരളമായിരിക്കും. ഒരു മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളെയും തൊട്ടുണര്‍ത്താന്‍ ശേഷിയുള്ള ചോക്ലേറ്റിന് പ്രായഭേദമന്യേ എക്കാലത്തും ആരാധകരേറെയാണ്.

ചോക്ലേറ്റിന്റെ കഥ തുടങ്ങുന്നതു തന്നെ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്ന് പറഞ്ഞാല്‍ ആര്‍ക്കും അതിശയോക്തി തോന്നുമെന്ന് കരുതുന്നില്ല. കാരണം സംഗതി ചോക്ലേറ്റാണ്. ആ മാധുര്യത്തിനു മുന്നില്‍ മയങ്ങിപ്പോകാത്ത ഒരു ബാല്യമെങ്കിലും ഉണ്ടാകാത്തവരായിരിക്കില്ല നമ്മളിലാരും.

ഇത്രയേറെ നമ്മെ മോഹിപ്പിക്കാനും അതുപോലെ തന്നെ കൊതിപ്പിക്കാനും ശേഷിയുള്ള ചോക്ലേറ്റില്‍ എന്ത് രഹസ്യമായിരിക്കും ഉണ്ടായിരിക്കുക? എന്താണ് ചോക്ലേറ്റിന്റെ ചരിത്രം? എന്തെല്ലാം ഗുണങ്ങളാണ് ചോക്ലേറ്റിനുള്ളത്? നമുക്ക് പരിശോധിക്കാം.

ചോക്ലേറ്റിന്റെ ചരിത്രം

ബി.സി. 350-ല്‍ കൊക്കോ പരിപ്പ് ഉപയോഗിച്ച് മായന്‍ വംശജരാണ് ആദ്യമായി ചോക്ലേറ്റിന്റെ പൂര്‍വികനെ നിര്‍മിക്കുന്നത്. തുടര്‍ന്ന് എ.ഡി. 1680 ആയപ്പോള്‍ ആഫ്രിക്കയിലും അമേരിക്കയിലുമെല്ലാം കൊളോണിയല്‍ കൊക്കോ തോട്ടങ്ങള്‍ വളരാന്‍ തുടങ്ങി.

ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന ലൂയി പതിമ്മൂന്നാമന് അദ്ദേഹത്തിന്റെ വിവാഹ സല്‍ക്കാര വേളയില്‍ സമ്മാനമായി ചോക്ലേറ്റ് നല്‍കിയതോടെ യൂറോപ്പില്‍ ചോക്ലേറ്റിന് പ്രശസ്തി വര്‍ധിച്ചു തുടങ്ങി. എ.ഡി. 1828-ല്‍ കൊക്കോ പ്രസ് എന്ന ഉപകരണം കണ്ടുപിടിച്ചതോടെ എല്ലാവര്‍ക്കും നല്ല ചോക്ലേറ്റ് ലഭിക്കാന്‍ തുടങ്ങി.

കൊക്കോ പരിപ്പില്‍ നിന്നും അതിന്റെ ബട്ടര്‍ കളഞ്ഞ് നല്ല രീതിയിലുള്ള കൊക്കോ പൗഡര്‍ നിര്‍മിക്കാന്‍ ഈ ഉപകരണം സഹായിച്ചു. പിന്നീട് എ.ഡി. 1847ല്‍ ബ്രിട്ടനില്‍ ആണ് ആദ്യത്തെ ചോക്ലേറ്റ് ബാര്‍ നിര്‍മിച്ചത്. ചോക്ലേറ്റ് എന്ന പേര് മധ്യ അമേരിക്കയില്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ‘നവോട്ടല്‍’ എന്ന ഭാഷയിലെ xocoalati എന്ന വാക്കില്‍ നിന്നാണ് ഉണ്ടായത്.

കയ്പ്പുള്ളത് എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. കയ്പുള്ള ഒരു പാനീയമായായിരുന്നു അക്കാലത്ത് മായന്‍ വംശജര്‍ ഈ പാനീയത്തെ ഉപയോഗിച്ചിരുന്നത്. പിന്നെയും കാലങ്ങള്‍ കഴിഞ്ഞ് 1847-ല്‍ ഡാനിയല്‍ പീറ്റര്‍ ആണ് നമ്മളിന്നു കാണുന്ന ചോക്ലേറ്റിന്റെ ഒരു വകഭേദമായ മില്‍ക്ക് ചോക്ലേറ്റ് ഉണ്ടാക്കുന്നത്.

എന്താണ് ചോക്ലേറ്റിലെ രഹസ്യം?

കൊക്കോയാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നതിലെ പ്രധാന ഘടകം. അതിന്റെ ഘടനയും ഏതു രാജ്യത്തു നിന്നുള്ള കൊക്കോയാണ്, അതിന്റെ സവിശേഷതകള്‍ എന്നിവയെല്ലാം ചോക്ലേറ്റിന്റെ മികവിനെ സ്വാധീനിക്കും. കൊക്കോ ആദ്യം ഫെര്‍മന്റേഷന്‍ എന്ന പ്രക്രിയയിലൂടെ കടത്തിവിടും.

കൊക്കോയ്ക്ക് പുറത്തുള്ള വെളുത്തഭാഗം അടര്‍ന്നു പോകാനായാണിത്. അഞ്ചു മുതല്‍ ഏഴു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ഈ പ്രക്രിയയാണ് ചോക്ലേറ്റിന്റെ രുചിയുടെ ആദ്യഭാഗം രൂപപ്പെടുത്തുന്നത്. അടുത്തതാണ് ഡ്രൈ ചെയ്യല്‍. അതും ഏഴു ദിവസമെടുക്കും.

പിന്നീട് ഈ പ്രൊഡക്ട് ഫാക്ടറിയിലേക്ക് പോകും. ഡ്രൈ ചെയ്ത കൊക്കോ ബീന്‍സ് പൊട്ടിച്ച് അതിനുള്ളിലെ ഭാഗമാണ് ചോക്ലേറ്റ് നിര്‍മാണത്തിനായി എടുക്കുന്നത്. ഇതിനെ റോസ്റ്റ് ചെയ്ത ശേഷം അരച്ചെടുക്കും. തുടര്‍ന്ന് ഒരു മാവിന്റെ രൂപത്തിലേക്ക് മാറുമ്പോള്‍ കൊക്കോ ലിക്വര്‍ എന്ന ഘടകം ലഭിക്കും.

ഇതിന് രണ്ടു ഭാഗങ്ങളുണ്ട്. കൊക്കോ സോളിഡും കൊക്കോ ബട്ടറും. ഇതില്‍ കൊക്കോ ബട്ടര്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതാണ് യഥാര്‍ത്ഥ ചോക്ലേറ്റ്്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ചോക്ലേറ്റില്‍ ബഹുഭൂരിഭാഗവും കൊക്കോ സോളിഡ് ഉപയോഗിച്ച് നിര്‍മിക്കുന്നതാണ്.

ഗുണങ്ങള്‍ എന്തൊക്കെ?

ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ളതാണ് ചോക്ലേറ്റുകള്‍. മധുരം കുറച്ച് ചെറിയ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് പ്രമേഹം തടയാനും ഹൃദയാരോഗ്യത്തിനും നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, പ്രമേഹം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവ പ്രതിരോധിക്കുമെന്നാണ് കണ്ടെത്തല്‍. ശരീരത്തില്‍ ആവശ്യമായ തോതില്‍ മഗ്നീഷ്യം ലഭ്യമാക്കുന്നതിനും ചോക്ലേറ്റ് ഉപയോഗം നല്ലതാണ്.

അസ്ഥികളുടെയും പേശികളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് മഗ്നീഷ്യം. കൃത്യമായ അളവില്‍ ശരീരത്തിന് മഗ്നീഷ്യം ലഭിച്ചില്ലെങ്കില്‍ ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്ന അവസ്ഥ, എല്ലുകള്‍ക്ക് ബലക്കുറവ് എന്നിവ സംഭവിക്കും.

ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം ലഭിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലത്. ഇതില്‍ 64 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയില്‍ അയണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

#Although #thing #dark #color #chocolate #benefits #mixed

Next TV

Related Stories
#coffee | മുഖത്തെ ചുളിവുകളും കറുത്ത പാടുകളും മാറ്റാന്‍ കോഫി ഇങ്ങനെ ഉപയോഗിക്കാം

Jul 12, 2024 03:58 PM

#coffee | മുഖത്തെ ചുളിവുകളും കറുത്ത പാടുകളും മാറ്റാന്‍ കോഫി ഇങ്ങനെ ഉപയോഗിക്കാം

ഇതിനായി കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അത്തരത്തില്‍ ചിലത്...

Read More >>
#health | പതിവായി തുളസി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

Jul 12, 2024 09:48 AM

#health | പതിവായി തുളസി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

വായിലെ അണുബാധയെ ചെറുക്കാനും വായിലെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ...

Read More >>
#jackfruit |  ഇവൻ ഒരു സംഭവം തന്നെ.... ചക്ക കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

Jul 11, 2024 04:49 PM

#jackfruit | ഇവൻ ഒരു സംഭവം തന്നെ.... ചക്ക കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ചക്കക്കുരു പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ...

Read More >>
#curd |  വണ്ണം കുറയ്ക്കാൻ തെെര്; ഈ രീതിയിൽ കഴിക്കൂ ...

Jul 11, 2024 11:54 AM

#curd | വണ്ണം കുറയ്ക്കാൻ തെെര്; ഈ രീതിയിൽ കഴിക്കൂ ...

തൈര് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും...

Read More >>
#health  |  ഇവ കഴിച്ചോളൂ, സ്ട്രെസ് കുറയ്ക്കാം

Jul 8, 2024 06:51 PM

#health | ഇവ കഴിച്ചോളൂ, സ്ട്രെസ് കുറയ്ക്കാം

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും....

Read More >>
#health   |   പിരീഡ്സ് ദിവസങ്ങളിൽ ഈ പാനീയം കുടിച്ചോളൂ, ആർത്തവ വേദന അകറ്റാം

Jul 7, 2024 09:21 PM

#health | പിരീഡ്സ് ദിവസങ്ങളിൽ ഈ പാനീയം കുടിച്ചോളൂ, ആർത്തവ വേദന അകറ്റാം

റോസ് ടീയിലെ പ്രകൃതിദത്ത സംയുക്തങ്ങൾ സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു....

Read More >>
Top Stories