#health | ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും

#health | ലൈംഗിക ജീവിതം നന്നാക്കാന്‍ ഭക്ഷണവും
Jul 7, 2024 09:06 PM | By Susmitha Surendran

 (truevisionnews.com)  ആരോഗ്യമുള്ള സെക്‌സ് ജീവിതത്തിന് സഹായിക്കുന്ന വഴികള്‍ പലതുണ്ട്. നല്ല ഭക്ഷണം, ജീവിതരീതികള്‍ എന്നിവയെല്ലാം ഇതിന് വളരെ പ്രധാനം തന്നെ.

പലവിധ കാരണങ്ങളാലും ലൈംഗികജീവിതത്തില്‍ പരാജയപ്പെടുന്നവരുമുണ്ട്. വയാഗ്ര പോലുള്ള കൃത്രിമ മാര്‍ഗങ്ങള്‍ സംതൃപ്തമായ സെക്‌സ് ജീവിതത്തിനു വേണ്ടി ഉപയോഗിക്കുന്നവരുമുണ്ട്.

ലൈംഗികതയില്‍ മാന്ത്രികത സൃഷ്ടിക്കാന്‍ കഴിയുന്ന ചില ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യകരമായ സെക്‌സിനൊപ്പം ആരോഗ്യമുള്ള ശരീരവും നല്‍കും. വയാഗ്ര പോലുള്ള കൃത്രിമ മാര്‍ഗങ്ങളുടെ പുറകെ പോകേണ്ട കാര്യവുമില്ല.

സാല്‍മണ്‍, ചാള, ഹെറിംഗ് തുടങ്ങിയവ സെക്‌സ് സ്റ്റാമിനയ്ക്കു സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

തണ്ണിമത്തന്‍ നാച്വറല്‍ വയാഗ്ര എന്നറിയപ്പെടുന്ന ഭക്ഷണമാണ്. ഇത് ഇതിലെ എല്‍ സെട്രൂലിന്‍ എന്ന അമിനോ ആസിഡ് ലൈംഗികാവയവങ്ങളിക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഡാര്‍ക് ചോക്ലേറ്റും നല്ലൊരു ഭക്ഷണം തന്നെ. ഇതിലെ ഫീനൈല്‍ ഈഥൈല്‍ അമീന്‍ ലവ് കെമിക്കല്‍ എന്നറിയപ്പെടുന്ന ഒന്നാണ്. ഇത് നല്ല മൂഡിന് സഹായിക്കും.

ആസ്പരാഗസ് ലൈംഗികത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെ. ഇതില്‍ പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവ ഹിസ്റ്റമൈന്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇത് സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ നല്ലതാണ്.

ബ്ലൂ ബെറിയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ലൈംഗിക ആഗ്രഹം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് മത്തങ്ങയുടെ കുരുവിനുണ്ട്. ഇത് പുരുഷനിലും സ്ത്രീയിലും ഒരുപോലെ ഗുണം ചെയ്യും.

സെക്‌സ് ആരോഗ്യത്തിന് സഹായിക്കുന്ന പ്രോസ്റ്റാഗ്ലാന്‍ഡിസ് എന്ന ധാതുക്കളുടെ ഉല്‍പാദനത്തിന് മത്തങ്ങയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് സഹായിക്കും.

#food #improve #sex #life #health

Next TV

Related Stories
കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

Jul 10, 2025 07:50 AM

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന്...

Read More >>
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

Jul 9, 2025 09:30 AM

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കുന്ന ശീലങ്ങൾ...

Read More >>
നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Jul 8, 2025 04:29 PM

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

Read More >>
Top Stories










GCC News






//Truevisionall