(truevisionnews.com) ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാം. അതിന് പല കാരണങ്ങളും കാണും.
അകാലനരയുടെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. പ്രകൃതിദത്തമായ അകാലനരയെ എങ്ങനെ അകറ്റാം എന്ന് നോക്കാം.
1. റോസ്മേരി
അകാലനരയും മുടികൊഴിച്ചിലും അകറ്റാന്‍ റോസ്മേരി വെള്ളം ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് നല്ലതാണ്.
2. മൈലാഞ്ചിയില
ഒരു പിടി തുളസിയില, മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക.
ആഴ്ചയിൽ രണ്ട്- മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും.
3. ഉലുവ
ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് ഉള്ളി നീര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാം.
20 മിനിറ്റിന് ശേഷം കഴുകി കളയാം.
4. നെല്ലിക്ക
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് നെല്ലിക്ക. നെല്ലിക്കാ പൊടി വെള്ളത്തില്‍ കലര്‍ത്തി തലമുടിയില്‍ പുരട്ടുന്നത് അകാലനരയെ അകറ്റാന്‍ സഹായിക്കും.
5. കാപ്പിപ്പൊടി
വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഇത് തലമുടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം രണ്ട് മണിക്കൂര്‍ കാത്തിരിക്കുക. ഇതിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം.
6. ചെമ്പരത്തി
ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ വെള്ളത്തില്‍ ഇട്ടു ഒരു രാത്രി വയ്ക്കുക. രാവിലെ ഈ വെള്ളം കൊണ്ട് തല കഴുകാം. അകാലനര അകറ്റാന്‍ ഇത് സഹായിക്കും.
#Try #these #ways #get #rid #premature #graying #home