#amoebainfection |അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം

#amoebainfection |അമീബിക് മസ്തിഷ്ക ജ്വരം; ബാധിക്കുന്നത് തലച്ചോറിനെ, മരണ നിരക്ക് കൂടുതൽ, രോഗം പടരുന്നത് എങ്ങനെ? മുൻകരുതൽ വേണം
Jul 6, 2024 10:26 AM | By Susmitha Surendran

തിരുവനന്തപുരം: ( truevisionnews.com)  കോഴിക്കോട് ജില്ലയിൽ വീണ്ടും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

രണ്ട് മാസത്തിനിടെ നാലാമത്തെ അമീബിക് മസ്തിഷ്കജ്വര കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും അടുത്തിടെ മരിച്ചിരുന്നു.

രണ്ട് മാസത്തിനിടെയാണ് ഈ മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമീബിക് മസ്തിഷ്ക ജ്വരം വലിയ ആശങ്കയായി പടരുമ്പോൾ ഈ രോഗത്തെപ്പറ്റി അറിയേണ്ട ചില കാര്യങ്ങളുണ്ട്.

രോഗം ഉണ്ടാക്കുന്ന അമീബ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്നവയാണ്. അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക ജ്വരം എന്ന് ഡോക്ടർമാർ പറയുന്നു.

കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്.

രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.

എടുക്കേണ്ട മുൻകരുതൽ എന്തൊക്കെ?

1. വൃത്തിഹീനമായ വെള്ളക്കെട്ടുകളിൽ കുളിക്കാതിരിക്കുക

2. ചെറിയ കുളങ്ങൾ, കിണറുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക

3. ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക

#brain #eating #amoeba #infection #kerala #prevention #symptoms #treatment #details

Next TV

Related Stories
ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന്  അറിഞ്ഞിരുന്നോളൂ...

Jul 11, 2025 08:40 AM

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് അറിഞ്ഞിരുന്നോളൂ...

ദിവസവും രാവിലെ കാപ്പി കുടിക്കാറുണ്ടോ ....? എങ്കിൽ ഇതൊന്ന് ...

Read More >>
ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

Jul 10, 2025 10:18 PM

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ....

ലൈംഗിക ബന്ധം ആസ്വദിക്കുന്നതിന് മുൻപ് ഈ...

Read More >>
കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

Jul 10, 2025 07:50 AM

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന് അറിഞ്ഞിരുന്നോളൂ...

കഞ്ഞിവെള്ളം കളയാറാണോ പതിവ്? എന്നാൽ അത് ചെയ്യല്ലേ...ഈ ഗുണങ്ങൾ ഒന്ന്...

Read More >>
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

Jul 9, 2025 09:30 AM

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കുന്ന ശീലങ്ങൾ...

Read More >>
Top Stories

//Truevisionall