#saved| രണ്ട് നില പിന്നിട്ട ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#saved| രണ്ട് നില പിന്നിട്ട ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Jul 6, 2024 06:59 AM | By Susmitha Surendran

ഗുരുഗ്രാം: (truevisionnews.com) അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ലിഫ്റ്റ് താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഗുരുഗ്രാം സെക്ടർ 84ലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്നാണ് യുവതി ലിഫ്റ്റിൽ കയറിയത്. താഴെ നിലയിലേക്കാണ് പോകേണ്ടിയിരുന്നത്.

ബട്ടൺ അമർത്തി ലിഫ്റ്റ് താഴേക്ക് വരുന്നതിനിടെ ഒന്നു രണ്ട് നിലകൾ കഴി‌ഞ്ഞ ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് നേരെ അതിവേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു.

ലിഫ്റ്റ് ഏറ്റവും താഴേക്ക് പതിച്ചെങ്കിലും യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന് ശേഷം അപ്പാർട്ട്മെന്റിലെ താമസക്കാർ സ്ഥലത്തു തടിച്ചുകൂടി.

ഇവർ പിന്നീട് ഖേർകി ദൗല പൊലീസ് സ്റ്റേഷനിലെത്തി കെട്ടിടം നിർമിച്ച ബിൽഡർക്കും മെയിന്റനൻസ് ഏജൻസിക്കുമെതിരെ പരാതി നൽകി.

എല്ലാ വർഷം ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തി പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്നും എന്നാൽ ഈ വർഷം ജൂൺ 15ന് മുമ്പ് നടക്കേണ്ട പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നും താമസക്കാർ ആരോപിച്ചു.

കെട്ടിടത്തിൽ താമസിക്കുന്ന ജനങ്ങളുടെ ജീവൻ വെച്ചുള്ള കളിയാണ് നടക്കുന്നതെന്നും അവർ പരാതിയിൽ ഉന്നയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

#After #two #floors #elevator #went #outof #control #fell #down #woman #escaped #unhurt

Next TV

Related Stories
#accident | കളിക്കുന്നതിനിടെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മൂന്ന് വയസുകാരി; 12-ാം നിലയില്‍ തങ്ങി, അത്ഭുതകരമായ രക്ഷപ്പെടൽ

Oct 4, 2024 10:13 PM

#accident | കളിക്കുന്നതിനിടെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മൂന്ന് വയസുകാരി; 12-ാം നിലയില്‍ തങ്ങി, അത്ഭുതകരമായ രക്ഷപ്പെടൽ

കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍...

Read More >>
#arrest | ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്ന സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

Oct 4, 2024 09:04 PM

#arrest | ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്ന സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

കവർച്ച നടത്തിയതിൻ്റെ സൂചനകളൊന്നുമില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു....

Read More >>
#founddead |  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നില‍യിൽ

Oct 4, 2024 08:47 PM

#founddead | മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നില‍യിൽ

പൊലീസെത്തി മുറിയിൽ കയറി പരിശോധന നടത്തിയപ്പോഴാണ് മാലയെ മരിച്ച നിലയിൽ കണ്ടത്....

Read More >>
#maoist | സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വൻ ഏറ്റുമുട്ടൽ, 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്

Oct 4, 2024 08:12 PM

#maoist | സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വൻ ഏറ്റുമുട്ടൽ, 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്

ഏറ്റമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട്...

Read More >>
#stabbed | ഒമ്പതാം ക്ലാസ് വിദ്യാർഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്നു

Oct 4, 2024 08:08 PM

#stabbed | ഒമ്പതാം ക്ലാസ് വിദ്യാർഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്നു

സ്‌കൂളിൻ്റെ പ്രധാന ഗേറ്റിന് പുറത്തുവെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ...

Read More >>
#BJP | ഹരിയാനയിൽ  പ്രവർത്തകരുടെ കൈയിൽ ചവിട്ടി നടന്ന് ബി.ജെ.പി നേതാവ്

Oct 4, 2024 07:46 PM

#BJP | ഹരിയാനയിൽ പ്രവർത്തകരുടെ കൈയിൽ ചവിട്ടി നടന്ന് ബി.ജെ.പി നേതാവ്

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ജയ് ഭഗവാൻ ശർമ എത്തിയപ്പോൾ ചില പാർട്ടി പ്രവർത്തകർ നിലത്ത് മുട്ടുകുത്തി ഇരുന്ന് നടക്കാൻ വേണ്ടി കൈകൾ വെച്ച്...

Read More >>
Top Stories