#gulabjamun | ഗുലാബ് ജാമുൻ വീട്ടിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

#gulabjamun | ഗുലാബ് ജാമുൻ വീട്ടിൽ  ഇങ്ങനെ തയ്യാറാക്കി നോക്കൂ
Jul 5, 2024 09:40 PM | By Susmitha Surendran

( truevisionnews.com)  ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മധുരപലഹാരങ്ങളിൽ ഒന്നാണ് ഗുലാബ് ജാമുൻ.

എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു മധുര പലഹാരമാണിത്. രുചി ഒട്ടും കുറയാതെ എളുപ്പത്തിൽ ഗുലാബ് ജാമുൻ എളുപ്പത്തിലുണ്ടാക്കി എടുക്കാം.

വേണ്ട ചേരുവകൾ

പാൽപ്പൊടി 1 കപ്പ്

മൈദ ¼ കപ്പ്

ബേക്കിംഗ് പൗഡർ ¼ ടീസ്പൂൺ

നെയ്യ് 1 ടേബിൾസ്പൂൺ

പാൽ കുഴക്കാൻ ആവശ്യത്തിന്

പഞ്ചസാര പാനി ഉണ്ടാക്കാൻ:

പഞ്ചസാര 1½ കപ്പ്

വെള്ളം 1¼ കപ്പ്

ഏലക്കായ 2 എണ്ണം

റോസ് വാട്ടർ 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

പഞ്ചസാരപ്പാനി ഉണ്ടാക്കാനായി ഒന്നര കപ്പ് പഞ്ചസാരയിൽ ഒന്നേകാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി എടുക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കണം.

പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ 2 ഏലക്കായ ചതച്ചതും ഒരു ടീസ്പൂൺ റോസ് വാട്ടറും ചേർത്ത് കൊടുക്കാം.ഇനി ഇടത്തരം തീയിൽ രണ്ട് മിനിറ്റ് നേരം കൂടി പഞ്ചസാരപ്പാനി തിളപ്പിക്കാം.

പഞ്ചസാരപ്പാനി ഒരുപാട് കട്ടിയാക്കുകയോ നൂൽപരുവത്തിൽ എടുക്കുകയോ വേണ്ട. ഇനി മറ്റൊരു പാത്രമെടുത്ത് അതിലേക്ക് ഒരു കപ്പ് പാൽപ്പൊടി, കാൽ കപ്പ് മൈദ, കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്തു കൊടുത്ത് എല്ലാം കൂടി ഒന്ന് ഇളക്കി എടുക്കാം.

അതിനുശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് നന്നായി ഒന്നു യോജിപ്പിച്ചെടുക്കുക. ഇനി കുഴയ്ക്കാൻ ആവശ്യമായ പാൽ ഒഴിച്ച് കുഴച്ചെടുക്കുക, അധികനേരം കുഴക്കേണ്ടതില്ല.

ഇനി പത്ത് മിനിറ്റ് ഇത് മാറ്റി വയ്ക്കാം. അതിനുശേഷം മാവിൽനിന്ന് ചെറിയ ഉരുളകൾ ഉരുട്ടി എടുക്കാം. വിള്ളലുകൾ ഇല്ലാതെ ഉരുട്ടി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഇനി ഇടത്തരം ചൂടായി കിടക്കുന്ന എണ്ണയിലിട്ട് ബ്രൗൺ നിറമാകുന്നതുവരെ വരെ വറുത്തു കോരാം. ഇനി ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാരപ്പാനിയിലേക്ക് ഇട്ടു രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ മുക്കി വയ്ക്കാം.

പഞ്ചസാരപ്പാനിക്ക് ചെറിയ ചൂട് ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗുലാബ് ജാമുൻ തയ്യാറായിക്കഴിഞ്ഞു.

#home #made #gulab #jamun #recipe

Next TV

Related Stories
#cookery | പപ്പടം കടയിൽ നിന്ന് വാങ്ങേണ്ട, വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Jul 8, 2024 06:19 PM

#cookery | പപ്പടം കടയിൽ നിന്ന് വാങ്ങേണ്ട, വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

പപ്പടം ഇനി മുതൽ കടയിൽ നിന്ന് വാങ്ങേണ്ട. വീട്ടിൽ തന്നെ ഈസിയായി...

Read More >>
#breadbonda | ഇന്ന് വെെകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ ബ്രെഡ് ബോണ്ട ഉണ്ടാക്കിയാലോ?

Jul 8, 2024 11:51 AM

#breadbonda | ഇന്ന് വെെകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാൻ ബ്രെഡ് ബോണ്ട ഉണ്ടാക്കിയാലോ?

വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്വാദിഷ്ടമായ ബ്രെഡ്...

Read More >>
#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

Jun 30, 2024 01:04 PM

#cookery | കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം

ചക്കപ്പഴം കൊണ്ട് രുചികരമായ ഇ‍ടിയപ്പം എളുപ്പം...

Read More >>
#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

Jun 29, 2024 02:27 PM

#cookery | ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

വീട്ടിൽ ചക്ക കിട്ടിയാൽ ഇനി ഒന്നും ആലോചിക്കേണ്ട എളുപ്പത്തിലൊരു ഈസി ഉണ്ണിയപ്പം...

Read More >>
#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം

Jun 29, 2024 12:29 PM

#cookery | പച്ചമാങ്ങ കൊണ്ടൊരു കിടിലൻ ജ്യൂസ് തയാറാക്കാം

പച്ചമാങ്ങ കൊണ്ട് ഒരു മാജിക് പാനീയം എന്ന് തന്നെ പറയാം....

Read More >>
#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി

Jun 28, 2024 11:41 AM

#cookery |വായിലിട്ടാൽ അലിഞ്ഞ് പോകുന്ന സ്പെഷ്യൽ നേന്ത്രപ്പഴം ഹൽവ; റെസിപ്പി

സെറ്റായി വന്നാൽ എള്ള്, നട്സ് ചേർത്ത് മറ്റൊരു പത്രത്തിലേക്ക് മാറ്റി ലെവൽ ചെയ്തു ചൂടറിയാൽ മുറിച്ചു ഉപയോഗിക്കാം....

Read More >>
Top Stories