#madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ് കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം

#madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ്  കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം
Jul 8, 2024 09:10 PM | By Susmitha Surendran

വടകര: (truevisionnews.com) ദേശീയപാത മടപ്പള്ളിയിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയ ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം . ചോമ്പാൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.

സ്വകാര്യ ബസ്സിലെ ജീവനക്കാരായ ഇരുവരും അപകടം സംഭവിച്ച ഉടൻ തന്നെ ബസ്സിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു . ഇന്ന് ഉച്ചയോടു കൂടിയായിരുന്നു അപകടം .

മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. കണ്ണൂർ - തൃശ്ശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടത്തിൽപ്പെട്ടത് .

നടക്കുതാഴ സിന്ധു നിവാസിൽ ശ്രയ എൻ സുനിൽ കുമാർ, തണ്ണീർ പന്തൽ ചാത്തോളി ദേവിക ജി നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത് .

മൂന്ന് പേരെയും വടകര പാർക്കോ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചിരുന്നു . പിന്നീട് കല്ലേരി സ്വദേശിനിയായ ഹൃദ്യയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി .

തണ്ണീർ പന്തൽ സ്വദേശി ദേവിക ഡിസ്ചാർജ് ആവുകയും സിന്ധു നിവാസിൽ ശ്രയ നിലവിൽ പാർക്കോ ഹോസ്പിറ്റലിലേക്ക് ചികിത്സയിലുമാണ് .

#accident #Madapally #bus #custody #search #absconding #driver #conductor

Next TV

Related Stories
#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

Oct 6, 2024 05:31 PM

#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

മുക്കത്ത് നിന്നും കിലോയ്ക്ക് 20000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങുന്ന പ്രതി ചെറുകിട വില്‍പ്പനയിലൂടെ കിലോയ്ക്ക് 40,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും...

Read More >>
#PMManoj | ‘എടാ മോനേ ഇത് പാർട്ടി വേറെ, തരത്തിൽ പോയി കളിക്ക്’; അൻവറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Oct 6, 2024 04:32 PM

#PMManoj | ‘എടാ മോനേ ഇത് പാർട്ടി വേറെ, തരത്തിൽ പോയി കളിക്ക്’; അൻവറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

ഇനി സിപിഎം ഉണ്ടാകുമോ എന്ന്. ഒന്നും സംഭവിച്ചില്ല. 1987ൽ വൻ ഭൂരിപക്ഷം നേടി എൽഡിഎഫ് വന്നു. എംവിആറിന്റെ പാർട്ടി സഭയിലെ ഏകാംഗ...

Read More >>
#PKFiros | 'ജലീൽ മലപ്പുറത്തെ ഒറ്റുകൊടുക്കുകയാണ്; പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണം' - പി.കെ. ഫിറോസ്

Oct 6, 2024 04:16 PM

#PKFiros | 'ജലീൽ മലപ്പുറത്തെ ഒറ്റുകൊടുക്കുകയാണ്; പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണം' - പി.കെ. ഫിറോസ്

എന്നാൽ, തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്‍റെ നന്മക്കുവേണ്ടിയാണ് താൻ പറഞ്ഞതെന്നും ജലീൽ മറുപടി...

Read More >>
#treefell |  പേരാമ്പ്ര കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

Oct 6, 2024 04:14 PM

#treefell | പേരാമ്പ്ര കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു

സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി സുരേഷ് ബാബുവിന്റെ വീടിന് മുകളിലേക്ക്...

Read More >>
Top Stories