ആലപ്പുഴ: (truevisionnews.com) ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി റോഡിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
നൂറനാട് പടനിലം സ്വദേശി ചന്ദ്രിക(52)യാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി ടിപ്പറിൽ കുരുങ്ങുകയായിരുന്നു.
കെപി റോഡിൽ കരിമുളയ്ക്കൽ ജംഗ്ഷനിൽ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.
പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ അതേ ദിശയിൽ വരികയായിരുന്ന ടിപ്പറിൽ കുരുങ്ങി വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
#couple #scooter #got #stuck #tipper #accident #tragic #housewife