മാന്നാര്‍(ആലപ്പുഴ): ( www.truevisionnews.com ) അമ്പലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ക്കു ലഭിച്ച ഊമക്കത്തിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് കല എന്ന യുവതിയിലേക്ക് അന്വേഷണം എത്തിച്ചത്. അതിനു മുന്‍പാണ് പ്രതിയെന്നു സംശയിക്കുന്നയാള്‍ മദ്യപിച്ചുപറഞ്ഞ ഒരു വാക്യമുണ്ടായത്.
രണ്ടുമാസം മുന്‍പ് കത്തു ലഭിച്ചതിനെത്തുടര്‍ന്ന് പോലീസിന്റെ നീക്കം അതീവരഹസ്യമായിരുന്നു. പോലീസ് മഫ്തിയിലും മറ്റും സ്ഥലത്തെത്തി സംഭവത്തില്‍ ഉള്‍പ്പെട്ടു എന്നു സംശയിക്കുന്നവരുടെ നീക്കങ്ങള്‍ വീക്ഷിച്ചു.
ഇതിനിടയില്‍ ഒന്നുരണ്ടു തവണ പോലീസ് സംഘം സ്ഥലത്തെത്തി. അന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരക്കിയപ്പോള്‍ ചമ്പക്കുളത്ത് അടിനടന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണെന്നു ധരിപ്പിച്ചു.
എന്നാല്‍, മാന്നാറിലെ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ കസ്റ്റഡിയിലെടുത്തശേഷം പരിശോധനയ്ക്കായി സ്ഥലത്തെത്തിയപ്പോഴാണ് എല്ലാവരും സംഭവം അറിയുന്നത് .
പോലീസ് കസ്റ്റഡിയിലുള്ള ഒരാള്‍ പിണങ്ങിക്കഴിയുന്ന തന്റെ ഭാര്യയുടെ വീട്ടില്‍ മദ്യപിച്ചെത്തി പടക്കം, പെട്രോള്‍ നിറച്ച കുപ്പി എന്നിവ എറിയുകയും ചീത്തവിളിക്കുകയും ചെയ്തതാണ് വഴിത്തിരിവായതെന്നു കരുതുന്നു.
'നിന്നെയും കലയെ ചെയ്തപോലെ കൊന്നു കുഴിച്ചുമൂടു'മെന്ന് ഭീഷണിപ്പെടുത്തിയെന്നാണു പറയുന്നത്. മാത്രമല്ല, സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മദ്യപിച്ചിരിക്കുമ്പോള്‍ 'ഒരാളെ' വകവരുത്തിയ സംഭവം പരസ്പരം പറയുമായിരുന്നെന്നും നാട്ടില്‍ സംസാരമുണ്ട്.
ശാസ്ത്രീയപരിശോധന നടത്തുകയും അനില്‍കുമാറിനെ ഇസ്രയേലില്‍നിന്നു നാട്ടിലെത്തിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ കേസില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളൂ.
#mannar #kala #missing #murder #case #how #police #started #their #investigation