#Suspension | കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

#Suspension | കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ
Jul 3, 2024 12:16 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു.

രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ്‌ എന്നിവരെയാണ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്.

സംഘർഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ് സസ്പെന്‍ഷന്‍.

സംഭവത്തില്‍ എസ്എഫ്ഐ നേതാവിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എസ്എഫ്ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിൻസിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ തൻ്റെ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിക്കുന്നത്.

അതേസമയം, കൊയിലാണ്ടി ഗുരുദേവാ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ രംഗത്തെത്തി.

#Clash #Koyaladi #GurudevaCollege #Suspension #four #SFI #workers

Next TV

Related Stories
#Amoebicencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി; ഉന്നത തല യോഗം ചേര്‍ന്നു

Jul 5, 2024 06:30 PM

#Amoebicencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി; ഉന്നത തല യോഗം ചേര്‍ന്നു

മരണ നിരക്കിന്‍റെ കാര്യത്തില്‍ നിപയെ പോലും വെല്ലുന്ന ഈ രോഗത്തിന് കൃത്യമായ മരുന്നുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെയുളള കണക്കുകളനുസരിച്ച്...

Read More >>
#founddead | തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

Jul 5, 2024 06:24 PM

#founddead | തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

പിന്നീട് നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം...

Read More >>
#GurudevaCollegeConflict | കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്: പുതിയ പരാതിയുമായി പ്രിൻസിപ്പൽ

Jul 5, 2024 06:20 PM

#GurudevaCollegeConflict | കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്: പുതിയ പരാതിയുമായി പ്രിൻസിപ്പൽ

ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയതിനെയാണ് തെറ്റായ പ്രചാരണത്തിന് ഉപയോഗിച്ചതെന്നും പ്രിൻസിപ്പൽ...

Read More >>
#AbdusSamadSamadani | ബഷീർ ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കിയ എഴുത്തുകാരനെന്ന് അബ്ദുസമദ് സമദാനി എംപി

Jul 5, 2024 05:50 PM

#AbdusSamadSamadani | ബഷീർ ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കിയ എഴുത്തുകാരനെന്ന് അബ്ദുസമദ് സമദാനി എംപി

പരിപാടിയിൽ സഞ്ചാരസാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ ഷാഹിന, അനീസ് ബഷീർ, പ്രസാധകൻ രവി ഡി സി, വസീം അഹമദ് ബഷീർ...

Read More >>
#MDMA | ബെംഗളുരുവില്‍ നിന്ന് എത്തിച്ചത് 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും; മൂന്നു പേര്‍ പിടിയില്‍

Jul 5, 2024 05:40 PM

#MDMA | ബെംഗളുരുവില്‍ നിന്ന് എത്തിച്ചത് 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും; മൂന്നു പേര്‍ പിടിയില്‍

രഹസ്യവിവരത്തെ തുടര്‍ന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ബെംഗളുരുവിലുണ്ടായിരുന്ന ഇവര്‍ മടങ്ങിയ വിവരം പൊലീസ്...

Read More >>
Top Stories