#drown | 'അലറിവിളിച്ചു, ഇറങ്ങല്ലേ മക്കളേ...'; കൺമുമ്പിൽ പെൺകുട്ടികൾ ഒഴുകിപ്പോയ വേദന പങ്കുവെച്ച് ദൃക്സാക്ഷികൾ

#drown | 'അലറിവിളിച്ചു, ഇറങ്ങല്ലേ മക്കളേ...'; കൺമുമ്പിൽ പെൺകുട്ടികൾ ഒഴുകിപ്പോയ വേദന പങ്കുവെച്ച് ദൃക്സാക്ഷികൾ
Jul 3, 2024 11:16 AM | By Athira V

കണ്ണൂർ/ ഇരിട്ടി: ( www.truevisionnews.com  ) കയറിപ്പോ... അവിടെ ഇറങ്ങല്ലേ മക്കളെ... കൺമുന്നിൽ രണ്ട് പെൺകുട്ടികൾ പുഴയിലിറങ്ങുന്നത് കണ്ട് മീൻപിടിക്കുകയായിരുന്ന പടിയൂരിലെ മുഹമ്മദലിയും ജബ്ബാറും പലതവണ അലറിവിളിച്ചു.

പഴശ്ശി പദ്ധതിയുടെ ഭാഗമായ പടിയൂർ പൂവ്വം പുഴയിൽ സഹപാഠികളായ ഷഹർബാനയും (28) സൂര്യയും (23) കൺമുന്നിൽ ഒഴുകിപ്പോകുന്നതുകണ്ട വേദന പങ്കുവെക്കുകയായിരുന്നു ഇരുവരും.

ഇവർ മീൻപിടിക്കുന്നതിന് 200 മീറ്റർ അകലെയാണ് ഇരുവരും കളിക്കാനിറങ്ങിയത്. കുഴപ്പമില്ല ഞങ്ങൾ മുങ്ങില്ല. മറുപടി പറഞ്ഞ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.

ആർത്തലച്ചുവരുന്ന ഒഴുക്കിൽ ഒന്നുരണ്ടുതവണ ഒരാൾ മുങ്ങിത്താഴുന്നത് മുഹമ്മദലിയും ജബ്ബാറും കണ്ടെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ചുഴിയിൽപ്പെട്ട് അപ്രത്യക്ഷമായി.

രണ്ടാമതൊരു കുട്ടി അല്പനിമിഷത്തിനുള്ളിൽ ഇവർ വിരിച്ച വലയിൽ കുടുങ്ങിയെങ്കിലും കൈയെത്തും അകലെവെച്ച് ചുഴിയിലേക്ക് താഴുകയായിരുന്നുവെന്ന് മുഹമ്മദലി പറഞ്ഞു.

ഒരുമണിക്കൂറോളം പുഴക്കരയിലൂടെ നടന്ന് പുഴയുടെ ഭംഗി മൊബൈലിൽ പകർത്തിയും സെൽഫിയെടുത്തുമാണ് സൂര്യയും ഷഹർബാനയും പുഴയിലേക്ക് ഇറങ്ങിയത്. സഹപാഠിയായ പടിയൂരിലെ ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും.

പുഴയിൽ ഇറങ്ങി ഇരുവരും വെള്ളം കോരി കളിക്കുമ്പോൾ ജസീന പുഴക്കരയിലുണ്ടായിരുന്നു. കൺമുന്നിൽ സഹപാഠികൾ മുങ്ങിത്താഴുമ്പോൾ അലറിവിളിക്കാൻ പോലും കഴിയാത്ത വിധം ജസീന ബോധംകെട്ട് വീണു.

#kannur #two #student #missing #river

Next TV

Related Stories
#Amoebicencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി; ഉന്നത തല യോഗം ചേര്‍ന്നു

Jul 5, 2024 06:30 PM

#Amoebicencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി; ഉന്നത തല യോഗം ചേര്‍ന്നു

മരണ നിരക്കിന്‍റെ കാര്യത്തില്‍ നിപയെ പോലും വെല്ലുന്ന ഈ രോഗത്തിന് കൃത്യമായ മരുന്നുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെയുളള കണക്കുകളനുസരിച്ച്...

Read More >>
#founddead | തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

Jul 5, 2024 06:24 PM

#founddead | തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

പിന്നീട് നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം...

Read More >>
#GurudevaCollegeConflict | കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്: പുതിയ പരാതിയുമായി പ്രിൻസിപ്പൽ

Jul 5, 2024 06:20 PM

#GurudevaCollegeConflict | കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്: പുതിയ പരാതിയുമായി പ്രിൻസിപ്പൽ

ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയതിനെയാണ് തെറ്റായ പ്രചാരണത്തിന് ഉപയോഗിച്ചതെന്നും പ്രിൻസിപ്പൽ...

Read More >>
#AbdusSamadSamadani | ബഷീർ ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കിയ എഴുത്തുകാരനെന്ന് അബ്ദുസമദ് സമദാനി എംപി

Jul 5, 2024 05:50 PM

#AbdusSamadSamadani | ബഷീർ ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കിയ എഴുത്തുകാരനെന്ന് അബ്ദുസമദ് സമദാനി എംപി

പരിപാടിയിൽ സഞ്ചാരസാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ ഷാഹിന, അനീസ് ബഷീർ, പ്രസാധകൻ രവി ഡി സി, വസീം അഹമദ് ബഷീർ...

Read More >>
#MDMA | ബെംഗളുരുവില്‍ നിന്ന് എത്തിച്ചത് 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും; മൂന്നു പേര്‍ പിടിയില്‍

Jul 5, 2024 05:40 PM

#MDMA | ബെംഗളുരുവില്‍ നിന്ന് എത്തിച്ചത് 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും; മൂന്നു പേര്‍ പിടിയില്‍

രഹസ്യവിവരത്തെ തുടര്‍ന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ബെംഗളുരുവിലുണ്ടായിരുന്ന ഇവര്‍ മടങ്ങിയ വിവരം പൊലീസ്...

Read More >>
Top Stories