#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ

#Rape | വീട്ടിൽ കളിക്കാനെത്തിയ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; 23കാരൻ അറസ്റ്റിൽ
Jul 3, 2024 11:27 AM | By VIPIN P V

ഭുവനേശ്വർ: (truevisionnews.com) ഒഡിഷയിലെ ഭുവനേശ്വറിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ.

23 കാരനായ സന്തോഷ് ഖുന്തിയെന്നയാളാണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി കളിക്കാനായി വീട്ടിലെത്തിയപ്പോൾ സന്തോഷ് ഖുന്തിയയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

മദ്യലഹരിയിലായിരുന്ന സന്തോഷ് ഖുന്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു.

തുടർന്നാണ് അവശനിലയിലുള്ള കുട്ടിയെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടി അപകടനില തരണം ചെയ്‌തെന്നും അധികൃതർ അറിയിച്ചു.

വീട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തിയത്. അന്വേഷണത്തിനൊടുവിൽ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടുകയും ചെയ്തു.

ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയുടെ അമ്മയെയും ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. ഫോറൻസിക് സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

#three #year #old #girl #who #play #home #molested #yea #old #man #arrested

Next TV

Related Stories
#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

Jul 5, 2024 07:31 PM

#attack | പട്ടാപ്പകൽ ശിവസേനാ നേതാവിന് വെട്ടേറ്റു; ഓടിയൊളിച്ച ഗൺമാന് സസ്പെൻഷൻ

ഥാപ്പറിനെതിരെയായ ആക്രമണത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ഗൺമാനെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ്...

Read More >>
#JitanRamManjhi | മഴക്കാലമല്ലേ പാലങ്ങള്‍ പൊളിയും; പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി

Jul 5, 2024 03:57 PM

#JitanRamManjhi | മഴക്കാലമല്ലേ പാലങ്ങള്‍ പൊളിയും; പാലം തകര്‍ച്ചയുടെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി

നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും സ്ട്രക്ചറൽ ഓഡിറ്റ് നടത്താൻ ബിഹാർ സർക്കാരിനോട് നിർദേശിക്കണമെന്ന്...

Read More >>
#NEETExam | നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; പരീക്ഷ നടത്തുക രണ്ട് ഷിഫ്റ്റുകളിലായി

Jul 5, 2024 02:32 PM

#NEETExam | നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; പരീക്ഷ നടത്തുക രണ്ട് ഷിഫ്റ്റുകളിലായി

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീറ്റ് പിജി പരീക്ഷ...

Read More >>
#snakebites | റെയിൽവേ ജീവനക്കാരനെ പാമ്പ് കടിച്ചു, തിരിച്ച് കടിച്ച് യുവാവ്, പാമ്പ് ചത്തു, 35കാരൻ രക്ഷപ്പെട്ടു

Jul 5, 2024 01:28 PM

#snakebites | റെയിൽവേ ജീവനക്കാരനെ പാമ്പ് കടിച്ചു, തിരിച്ച് കടിച്ച് യുവാവ്, പാമ്പ് ചത്തു, 35കാരൻ രക്ഷപ്പെട്ടു

യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും പാമ്പ് കടിയേറ്റ യുവാവ്...

Read More >>
#heavyrain | യു.പിയിൽ റോഡിലെ വെള്ളക്കെട്ടിൽ ആംബുലൻസ് മുങ്ങി; ബുൾഡോസർ ഉപയോഗിച്ച് കരക്കെടുത്തു

Jul 5, 2024 12:14 PM

#heavyrain | യു.പിയിൽ റോഡിലെ വെള്ളക്കെട്ടിൽ ആംബുലൻസ് മുങ്ങി; ബുൾഡോസർ ഉപയോഗിച്ച് കരക്കെടുത്തു

മഥുര പുതിയ ബസ് സ്റ്റാൻഡിനടുത്ത അടിപ്പാതയിലാണ് സ്ഥിതിഗതികൾ ഏറെ മോശം....

Read More >>
Top Stories